

ഹിമന്ത ബിശ്വ ശർമ
ഗുവാഹത്തി: വിവാഹമോചനം നേടാതെ മറ്റൊരു വിവാഹം കഴിക്കുന്ന സർക്കാർ ജീവനക്കാരുടെ ശമ്പളത്തിന്‍റെ 20 ശതമാനം വെട്ടിക്കുറയ്ക്കുമെന്ന് അസം സർക്കാർ.
തുക ജീവനക്കാരന്‍റെ ശമ്പളത്തിൽ നിന്ന് ആദ്യഭാര്യയുടെ അക്കൗണ്ടിലേക്ക് ബാങ്ക് നേരിട്ട് നിഷേപിക്കുമെന്നും നിയമനടപടി അസാനിക്കും വരെ ആദ്യഭാര്യയ്ക്ക് സാമ്പത്തിക പ്രയാസങ്ങളുണ്ടാവാതിരിക്കാനാണ് ഈ നടപടിയെന്നും മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ വ്യക്തമാക്കി.
സംസ്ഥാത്ത് ബഹുഭാരത്വം തടയുന്നതിന്‍റെ ഭാഗമായാണ് നടപടി. വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരു സത്രീക്കൊപ്പം താമസിക്കുകയോ, വിവാഹം കഴിക്കുകയോ ചെയ്‌തെന്ന നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്‍റെ നീക്കമെന്ന് മുഖ്യമന്ത്രി പറഞ്ഞു.