

പർവീന്ദർ സിങ്, അമിത് ഷാ
ന്യൂഡൽഹി: ആം ആദ്മി നേതൃത്വത്തിലുള്ള പഞ്ചാബ് സർക്കാരിന് കേന്ദ്ര സർക്കാർ കത്തയച്ചു. ലഹരിവിരുദ്ധ പ്രവർത്തകനായ പർവീന്ദർ സിങ് എന്ന ജോട്ടയുടെ കൊലപാതകം, ഗുൽസാർ സിങ്ങിന്റെ ആത്മഹത്യ, ഗുർദാസ്പൂരിലുണ്ടായ ആക്രമണം എന്നിവയെ പറ്റിയുള്ള റിപ്പോർട്ടുകൾ തേടികൊണ്ടാണ് കേന്ദ്രം മൂന്ന് കത്തുകൾ പഞ്ചാബ് സർക്കാരിന് അയച്ചിരിക്കുന്നത്.
പർവീന്ദർ സിങ്ങിന്റെ കൊലപാതകത്തിലും ഗുൽസാർ സിങ്ങിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലും സ്വീകരിച്ച നടപടികളെ പറ്റിയുള്ള വിശദാംശങ്ങൾ ഉൾകൊള്ളുന്ന റിപ്പോർട്ടുകൾ വേണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. നേരത്തെ ജോട്ട കൊല്ലപ്പെട്ടതിനു പിന്നാലെ സമഗ്രമായ വസ്തുതാ റിപ്പോർട്ട് കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.