Attack near oman , Indian killed

representative image

ഒമാനിൽ കപ്പലിനു നേരെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർ മരിച്ചു

ആക്രമണത്തിൽ കപ്പലിന്‍റെ എൻജിൻ റൂമിൽ സ്ഫോടനവും തീപിടിത്തവുമുണ്ടായി
Published on

മസ്കറ്റ്: ഒമാനിൽ എണ്ണക്കപ്പലിനു നേരെ‌യുണ്ടായ ഡ്രോൺ ബോട്ട് ആക്രമണത്തിൽ 3 ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്. എംകെഡി വ്യോം എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടത്.മസ്കറ്റ് തീരത്തു നിന്ന് 52 നോട്ടിക്കൽ മൈൽ ദൂരെ വച്ചാണ് ആക്രമണം ഉണ്ടായത്. കപ്പലിൽ 21 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 16 പേരും ഇന്ത്യക്കാരായിരുന്നുവെന്നാണ് ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്‍റർ നൽകുന്ന റിപ്പോർട്ട്.

ആക്രമണത്തിൽ കപ്പലിന്‍റെ എൻജിൻ റൂമിൽ സ്ഫോടനവും തീപിടിത്തവുമുണ്ടായി. കപ്പലിലുള്ള മറ്റ് ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

മറ്റൊരു വാണിജ്യ കപ്പലിന്‍റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒമാൻ റോയൽ നേവി സംഭവ സ്ഥലത്ത് നിരീക്ഷണം തുടരുന്നുണ്ട്.

logo
Metro Vaartha
www.metrovaartha.com