ഡല്‍ഹിയില്‍ ഭീകരാക്രമണത്തിനു ശ്രമം; ഐഎസ്‌ഐ ബന്ധമുള്ള 4 ഭീകരര്‍ പിടിയില്‍

Four terrorists with ISI links arrested

ഐഎസ്‌ഐ ബന്ധമുള്ള 4 ഭീകരര്‍ പിടിയില്‍

Updated on

ന്യൂഡല്‍ഹി: ഡല്‍ഹി-എന്‍സിആറില്‍ ഭീകരാക്രമണത്തിനു പദ്ധതിയിട്ട നാലു ഭീകരരെ പൊലീസ് അറസ്റ്റുചെയ്തു. പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുള്ളവരാണ് പിടിയിലായതെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു.

പഞ്ചാബ് സ്വദേശികളായ ശുഭ്ദീപ് സിങ് (23), ഗുര്‍ജന്ത് സിങ് (22), സജന്‍ സിങ് (28), ഗഗന്‍പ്രീത് (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് രണ്ടു വിദേശ നിര്‍മിത പിസ്റ്റലുകള്‍, വെടിയുണ്ടകള്‍, അഞ്ചു മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തു. ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്ലാണ് ഇവരെ അറസ്റ്റുചെയ്തത്.

സോഷ്യല്‍ മീഡിയ വഴി പാക്കിസ്ഥാനില്‍ നിന്നുള്ള നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഡ്രോണുകള്‍ വഴി ആയുധങ്ങളും മയക്കുമരുന്നും വിതരണം ചെയ്യുകയും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പ്രാദേശിക യുവാക്കളെ റിക്രൂട്ട്‌മെന്റ് നടത്തുകയും ചെയ്യുന്ന അതിര്‍ത്തി കടന്നുള്ള പ്രവര്‍ത്തനം അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡല്‍ഹി പൊലീസ് ഡിസിപി പ്രവീണ്‍ കുമാര്‍ ത്രിപാഠി പറഞ്ഞു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്‍ ഡല്‍ഹിയിലും പഞ്ചാബിലുമായി നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. മൂന്നു പേരെ പഞ്ചാബില്‍ നിന്നും ഒരാളെ ഡല്‍ഹിയില്‍ നിന്നുമാണ് പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com