അംബാലയിൽ വെള്ളിയാഴ്ച രാത്രി മുതൽ സമ്പൂർണ ബ്ലാക്ക്ഔട്ട്

പൊതു ജനങ്ങളുടെ സുരക്ഷയും നയതന്ത്ര താത്പര്യവും മുൻനിർത്തിയാണ് നടപടി
Authorities announce complete blackout in Ambala from tonight

അംബാലയിൽ വെള്ളിയാഴ്ച രാത്രി മുതൽ സമ്പൂർണ ബ്ലാക്ക്ഔട്ട്

Updated on

അംബാല: വ്യോമസേനാ ബേസിന്‍റെ നിർണായക കേന്ദ്രമായ ഹരിയാനയിലെ അംബാലയിൽ വെള്ളിയാഴ്ച രാത്രി മുതൽ സമ്പൂർണ ബ്ലാക്ക്ഔട്ട് പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം. ഇന്ത്യ- പാക് സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. പൊതു ജനങ്ങളുടെ സുരക്ഷയും നയതന്ത്ര താത്പര്യവും മുൻനിർത്തി നിലവിലെ സാഹചര്യത്തിൽ രാത്രിയിൽ സമ്പൂർണ ബ്ലാക്ക്ഔട്ട് ഉറപ്പാക്കേണ്ടത് അത്യന്താപേക്ഷിതമായി വന്നിരിക്കുന്നുവെന്നാണ് ഡപ്യൂട്ടി കമ്മിഷണൻ അജയ് തിങ് തോമർ പുറത്തു വിട്ട ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്.

രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ ബിൽബോർഡുകൾ, തെരുവുവിളക്കുകൾ, പുറത്തേക്കുള്ള വിളക്കുകൾ എന്നിവയ്ക്കായി ഉപയോഗിച്ചു വരുന്ന ഇൻവേർട്ടറുകൾ, ജനറേറ്ററുകൾ തുടങ്ങി എല്ലാ പവർ ബാക്ക്അപ്പുകളും നിരോധിച്ചിരിക്കുകയാണ്. അതേ സമയം എല്ലാ വാതിലുകളും ജനലുകളും പൂർണമായി ബന്ധിച്ച് കട്ടിയുള്ള തിരശീലകൾ കൊണ്ട് മറച്ചതിനു ശേഷം വീടിനകത്ത് ആവശ്യമെങ്കിൽ വെളിച്ചം ഉപയോഗിക്കാം.

വെളിച്ചം പുറത്തു വരുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുമാണ്. ഉത്തരവ് ലംഘിക്കുന്നവർ ശിക്ഷിക്കപ്പെടും. വ്യാഴാഴ്ച രാത്രി അവന്തിപുര, ജലന്ധർ, ലുധിയാന, ആദംപുർ, ബത്തിൻഡ, ചണ്ഡിഗഡ്, നാൽ, ഫലോഡി, ഉത്തർലൈ, ഭുജ് എന്നിവിടങ്ങളിൽ പാക് ആക്രമണശ്രമമുണ്ടായതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com