അയോധ്യ ഭണ്ഡാരക്കൊള്ള: കോൺഗ്രസിന് ഇരട്ടത്താപ്പെന്ന് കങ്കണ റണാവത്ത്

കോൺഗ്രസിന്‍റെ യഥാർഥ രാഷ്ട്രീയവും അതിന്‍റെ സ്വഭാവവും ഇപ്പോൾ എല്ലാവർക്കും പിടികിട്ടിയിട്ടുണ്ടെന്നും നടി പരിഹസിച്ചു.
Ayodhya donation box theft: Kangana Ranaut accuses Congress of double standards

കങ്കണ റണാവത്

File

Updated on

ഷിംല: അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരക്കൊള്ളയിൽ കോൺഗ്രസ് കാണിക്കുന്നത് ഇരട്ടത്താപ്പാണെന്ന് നടിയും എംപിയുമായ കങ്കണ റണാവത്ത്. വർഷങ്ങളോളം അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തെ എതിർത്തവരാണ് കോൺഗ്രസുകാർ. ഇപ്പോൾ അതേ പാർട്ടി തന്നെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ഈ വിഷയത്തെ ഉപയോഗിക്കുന്നുവെന്നാണ് നടി ആരോപിക്കുന്നത്. നൂറ്റാണ്ടുകളോളം നീണ്ടു നിന്ന പോരാട്ടങ്ങളും ത്യാഗങ്ങളും അർപ്പണവും കൊണ്ടാണ് രാമക്ഷേത്രം നിർമിച്ചതെന്നും കങ്കണ കൂട്ടിച്ചേർത്തു.

ഹിമാചൽ പ്രദേശിലെ സർക്കാർ, ക്ഷേത്രങ്ങളിലെ പണം സർക്കാർ സ്കീമുകൾക്കായി ഉപയോഗിക്കാൻ ശ്രമിച്ചു, ക്ഷേത്രങ്ങളുടെയും ആരാധനാലയങ്ങളുടെയും നിയന്ത്രണം സ്വന്തമാക്കാൻ ശ്രമിച്ചു, ഇക്കാര്യത്തിലൊന്നും കോൺഗ്രസ് ഇന്നേ വരെ സംസാരിച്ചിട്ടില്ലെന്നും കങ്കണ ആരോപിച്ചു. സനാതന ധർമത്തെയും വിശ്വാസത്തെയും സംരക്ഷിക്കാൻ ബിജെപി എപ്പോഴുമുണ്ടായിരിക്കും.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിനു വേണ്ടി ബിജെപി ഒരിക്കലും വിശ്വാസത്തെ ഉപയോഗിച്ചിട്ടില്ല. കോൺഗ്രസിന്‍റെ യഥാർഥ രാഷ്ട്രീയവും അതിന്‍റെ സ്വഭാവവും ഇപ്പോൾ എല്ലാവർക്കും പിടികിട്ടിയിട്ടുണ്ടെന്നും നടി പരിഹസിച്ചു. രാമക്ഷേത്രത്തിലെ വിഷയം രാഷ്‌ട്രീയമാക്കാുന്നതിനു പകരം വാഗ്ദാനങ്ങൾ പാലിക്കുന്നതിനെക്കുറിച്ചും പാളിച്ചകളെക്കുറിച്ചുമാണ് കോൺഗ്രസ് മറുപടി പറയേണ്ടതെന്നും കങ്കണ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com