

അയോധ‍്യ രാമക്ഷേത്രം
file
ലഖ്നൗ: അയോധ‍്യ രാമക്ഷേത്രകൊള്ള അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘത്തെ പുനസംഘടിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ലഖ്നൗ റേഞ്ച് ഇൻസ്പെക്റ്റർ കിരൺ എസിനെ പുതിയ മൂന്നംഗ അന്വേഷണ സംഘത്തിന്‍റെ തലവനായി നിയോഗിച്ചു.
അയോധ‍്യ ഡിഐജി സോമൻ വർമ, അയോധ‍്യ എസ്എസ്പി ഡോ. ഗൗരവ് ഗ്രോവർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്ന മറ്റുള്ളവർ. നേരത്തെ ലഖ്നൗ ഡിവിഷണൽ കമ്മിഷണർ വിജയ് വിശ്വാസ് പന്തിന്‍റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘമാണ് കേസ് അന്വേഷിച്ചിരുന്നത്. മുൻ അന്വേഷണ സംഘത്തിലും കിരൺ എസ് അംഗമായിരുന്നു.
ശ്രീരാജ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്‍റെ അഭ‍്യർഥന പ്രകാരം ജൂൻ 13നാണ് ഉത്തർപ്രദേശ് സർക്കാർ പ്രാഥമിക അന്വേഷണ സംഘത്തെ നിയമിച്ചത്. ജൂൺ 23ന് അന്വേഷണ സംഘം 9 പേജുകളുള്ള പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കുകയും ഇതിനു പിന്നാലെ 8 പേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ഇവരെ അയോധ‍്യ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ജൂലൈ 27ന് കേസിന്‍റെ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്ഐടി സുപ്രീം കോടതിയിൽ സമർപ്പിച്ചേക്കുമെന്നാണ് വിവരം.