അയോധ്യ രാമക്ഷേത്ര കൊള്ള; രാജ്യവ്യാപക ഒപ്പുശേഖരണവുമായി എഎപി

ഹനുമാന്‍റെ അനുഗ്രഹത്തോടെയാണ് പ്രചാരണം നടത്തുന്നതെന്ന് കെജ്‌രിവാൾ
Arvind Kejriwal

അരവിന്ദ് കെജ്‌രിവാൾ

file image
Updated on

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്ര കൊള്ളയിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രാജ്യവ്യാപക ഒപ്പുശേഖരണം ആരംഭിച്ച് ആം ആദ്‌മി പാർട്ടി (എഎപി). വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയക്കുന്ന കത്തുകളിൽ എല്ലാവരും ഒപ്പിട്ട് പങ്കാളികളാവണമെന്ന് എഎപി ദേശീയ കൺവീനറും മുൻ ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. ഹനുമാന്‍റെ അനുഗ്രഹത്തോടെയാണ് പ്രചാരണം നടത്തുന്നതെന്ന് പറഞ്ഞ കെജ്‌രിവാൾ ഹനുമാൻ ചാലിസ പാരായണം നടത്താനും വീടുകളിൽ ഹനുമാൻ ആരതി നടത്താനും ജനങ്ങളോട് ആഹ്വാനം ചെയ്തു.

അതേസമയം എഎപിയുടെ നീക്കത്തിനെ വിമർശിച്ച് ബിജെപി രംഗത്തുവന്നു. കെജ്‌രിവാളിന്‍റെ രാഷ്ട്രീയഭാവിക്ക് വേണ്ടിയുള്ള രാഷ്ട്രീയ തന്ത്രമാണിതെന്ന് ഡൽഹി ബിജെപി പ്രസിഡന്‍റ് ഹർഷ് മൽഹോത്ര ആരോപിച്ചു. രാഷ്ട്രീയ നേട്ടത്തിനായി കെജ്‌രിവാൾ മതപരമായ പരിപാടികളെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

logo
Metro Vaartha
www.metrovaartha.com