

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി
File image
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഹെലികോപ്റ്റർ നിലത്തിറക്കിയത്. ബംഗാളിലെ പുർബ മെഡിനിപുർ ജില്ലയിലെ കോലാഘട്ടിൽ ചൊവ്വാഴ്ചയാണ് സംഭവം.
ഡംഡമിൽ നിന്ന് കേശ്പുരിലേക്ക് പോകുകയായിരുന്നു മുഖ്യമന്ത്രി. എന്നാൽ കാലാവാവസ്ഥ പ്രതികൂലമായതോടെ കോലാഘട്ടിന് സമീപത്തെ തുറന്ന പ്രദേശത്ത് പൈലറ്റ് ഹെലികോപ്റ്റർ അടിയന്തരമായി ഇറക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരസേനാനിയായ ഖുദിറാം ബോസിന്‍റെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കേശ്പുരിലേക്ക് പുറപ്പെട്ടത്. ഹെലികോപ്റ്റർ യാത്ര തടസപ്പെട്ടതോടെ മുഖ്യമന്ത്രി റോഡ് മാർഗം കേശ്പുരിലേക്ക് യാത്ര തിരിച്ചു.