'കരടി വീട്ടിൽ വരും, ജനൽ തകർത്ത് പാലും നെയ്യും കഴിച്ച് തിരിച്ചു പോകും'; ഭീതിയിൽ ഗ്രാമവാസികൾ

വനം വകുപ്പിന് പരാതി നൽകിയെങ്കിലും കാര്യമായ പ്രയോജനമൊന്നുമുണ്ടായിട്ടില്ല.
Bear enters village, drinks milk , ghee and curd

'കരടി വീട്ടിൽ വരും, ജനൽ തകർത്ത് പാലും നെയ്യും കഴിച്ച് തിരിച്ചു പോകും'; ഭീതിയിൽ ഗ്രാമവാസികൾ

Updated on

ബജോലി: വീട്ടിൽ കയറി വന്ന് വാതിലും ജനലും തകർത്ത് പാലും നെയ്യും കഴിക്കുന്ന കരടിയെ ഭയന്നാണ് രാജസ്ഥാനിലെ ബജോലി ഗ്രാമവാസികൾ കഴിയുന്നത്. മൂന്നാഴ്ചയോളമായി കരടി ഭീതിയിലാണ് ഗ്രാമം. റാന്തമ്പോർ ടൈഗർ റിസർവിനോടു ചേർന്നാണ് ബജോലി ഗ്രാമം. എല്ലാ ദിവസവും രാത്രി കരടി ഗ്രാമത്തിലെത്തുമെന്നാണ് ഗ്രാമീണർ പറയുന്നത്.

വീടുകളുടെ വാതിലുകളും ജനലുകളും തകർത്ത് അകത്തു കയറി പാൽ, നെയ്, തൈര് മറ്റ് ഭക്ഷണം എന്നിവയെല്ലാം കഴിക്കും. വനം വകുപ്പിന് പരാതി നൽകിയെങ്കിലും കാര്യമായ പ്രയോജനമൊന്നുമുണ്ടായിട്ടില്ല. കരടിയെ കുടുക്കുന്നതിനായി കൂടുകൾ സ്ഥാപിച്ചെങ്കിലും അത് ഫലം കണ്ടതുമില്ല. എത്രയും പെട്ടെന്ന് കരടിയെ പിടിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com