ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 7 പേർ മരിച്ച സംഭവം: മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

കുടുംബശ്രീയുടെ വിനോദയാത്രക്ക് വന്നവരാണ് അപകടത്തിൽ പെട്ടത്
Bengaluru hospital wall collapse accident: Bodies of two Malayalis handed over to relatives

ബെംഗളൂരുവിൽ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 7 പേർ മരിച്ച സംഭവം: മലയാളികളുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി

Updated on

ബെംഗളൂരു: ബെംഗളൂരുവിൽ ശക്തമായ മഴയെ തുടർന്ന് ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണ് 7 മരണം. വിനോദയാത്ര സംഘത്തിലെ രണ്ടു മലയാളികളും ഇതിൽ ഉൾപ്പെടുന്നു. എറണാകുളം രാമമംഗലം സ്വദേശികളായ ലതയും സ്മിതയുമാണ് മരിച്ചത്. ഇവരുടെ മൃതദേഹം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ച മറ്റുള്ളവർ കച്ചവടക്കാരാണെന്നാണ് വിവരം.

പരുക്കേറ്റ 3 മലയാളികളുടെ ഉൾപ്പെടെയുള്ളവരുടെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിട്ടുണ്ട്.

കുടുംബശ്രീയുടെ വിനോദയാത്രക്ക് വന്നവരാണ് അപകടത്തിൽ പെട്ടത്. 56 അംഗ സംഘമാണ് ബെംഗളൂരുവിലെത്തിയത്. അമൃതം പൊടി ഉണ്ടാക്കുന്ന യൂണിറ്റിലെ അംഗങ്ങളായിരുന്നു ഇവർ. പർച്ചേസിന് വേണ്ടിയാണ് ശിവാജി നഗറിൽ എത്തിയത്. തുടർന്ന് മഴ പെയ്തപ്പോൾ ടാർപോളിൻ ഷീറ്റിന് കീഴിൽ വന്നു നിൽക്കുകയായിരുന്നു. ഇതേ സമയത്താണ് റോഡിനോട് ചേർന്ന ആശുപത്രിയുടെ ചുറ്റുമതിലാണ് ഇടിഞ്ഞുവീണത്.

logo
Metro Vaartha
www.metrovaartha.com