ബ്രിട്ടീഷ് സർക്കാർ 109 വർഷം മുൻപ് കടം വാങ്ങിയ 35,000 രൂപ തിരിച്ച് ചോദിച്ച് ഭോപ്പാൽ സ്വദേശി

യുദ്ധകാല വായ്പ എന്ന നിലയിൽ ഭോപ്പാലിലെ ഭരണാവശ്യങ്ങൾക്കായാണ് അന്നും പണം വായ്പ നൽകിയതെന്നും രേഖകളിലുണ്ട്.
Bhopal native demands return of Rs 35,000 borrowed from British government 109 years ago

വിവേക് റുഥിയ

Updated on

ഭോപ്പാൽ: നൂറ്റൊമ്പത് വർഷം മുൻപ് ബ്രിട്ടിഷ് സർക്കാർ കടം വാങ്ങിയ 35,000 രൂപ തിരികെ ചോദിച്ച് ഭോപ്പാൽ സ്വദേശി. സേത് ജുമ്മലാൽ എന്ന മധ്യപ്രദേശുകാരനാണ് ബ്രിട്ടിഷ് സർക്കാരിന് പണം കടം കൊടുത്തത്. ഇപ്പോൾ ജുമ്മാലാലിന്‍റെ പേരക്കുട്ടി വിവേക് റുഥിയയാണ് പണം തിരികെ ചോദിച്ച് ബ്രിട്ടിഷ് സർക്കാരിന് കത്ത് അയച്ചിരിക്കുന്നത്. 1917ലാണ് അക്കാലത്ത് സെഹോറിലെ ധനികനായ വ്യാപാരിയായ ജുമ്മാലാലിൽ നിന്ന് ബ്രിട്ടിഷ് സർക്കാർ പണം കടം വാങ്ങിയത്. അക്കാലത്തെ അപേക്ഷിച്ച് അതു വലിയ തുകയായിരുന്നു.

അടുത്തിടെയാണ് ജുമ്മാലാലിന്‍റെ പേരക്കുട്ടിയായ വിവേക് റുഥിയയും വീട്ടുകാരും പണം കൊടുത്തതിന്‍റെ രേഖകൾ കണ്ടെത്തിയത്. യുദ്ധകാല വായ്പ എന്ന നിലയിൽ ഭോപ്പാലിലെ ഭരണാവശ്യങ്ങൾക്കായാണ് അന്നും പണം വായ്പ നൽകിയതെന്നും രേഖകളിലുണ്ട്. ലോൺ നൽകി 20 വർഷത്തിനു ശേഷം 1937ൽ ജുമ്മാലാൽ അന്തരിച്ചു.

അതിനു ശേഷം ഇന്നീ ദിവസം വരെ കടം വാങ്ങിയ പണം തിരികെ കിട്ടിയിട്ടില്ലെന്നാണ് കുടുംബാംഗങ്ങളുടെ ആരോപണം. അക്കാലത്ത് 35,000 രൂപയെന്നാണ് ഇക്കാലത്തെ കോടിക്കണക്കിന് രൂപയുടെ മൂല്യമാണുള്ളതെന്ന് വിവേക് പറയുന്നു. അന്താരാഷ്ട്ര നിയമം പ്രകാരം തന്നെ പണം തിരിച്ചു പിടിക്കാനാണ് വിവേകിന്‍റെ ശ്രമം. ഇത്തരം സംഭവങ്ങൾ അപൂർവവും സങ്കീർ

ണവുമാണെങ്കിലും തെളിവുകൾ അസാധാരണമായ നിയമ ചർച്ചകൾക്ക് വഴി വയ്ക്കാറുണ്ടെന്ന് ചരിത്ര ഗവേഷകർ പറയുന്നു.

logo
Metro Vaartha
www.metrovaartha.com