"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

മിഥിലേഷ് തിവാരി രാഷ്ട്രീയത്തിലെത്തും മുൻപ് അധ്യാപകനായിരുന്നു എന്നത് ശ്രദ്ധേയമാണ്
bihar education minister controversy remark

"പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ല, അവർ നാലു ചുമരിൽ ഒതുങ്ങേണ്ടവരാണ്"; വിവാദ പരാമർശവുമായി ബിഹാർ വിദ്യാഭ്യാസ മന്ത്രി

Updated on

പട്ന: പെൺകുട്ടികൾ പഠിക്കേണ്ട ആവശ്യമില്ലെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ മിഥിലേഷ് തിവാരി. "പെൺകുട്ടികൾ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ടവരാണ്. അവർ പഠിച്ചിട്ട് എന്ത് കാര്യമാണ് ഉള്ളത്." എന്നുമാണ് തിവാരി പറഞ്ഞത്.

മന്ത്രിയുടെ പരാമർശത്തിന് പിന്നാലെ ഒരു മാധ്യമ പ്രവർത്തകർ വിദ്യാഭ്യാസം പെൺകുട്ടികളുടെ അവകാശമാണെന്ന് പറഞ്ഞപ്പോൾ പെൺകുട്ടികളുടെ അവകാശങ്ങൾ തനിയെ ലഭിച്ചുകൊള്ളുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. ഈ

പ്രസ്താവന സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിവച്ചു. മിഥിലേഷ് തിവാരി രാഷ്ട്രീയത്തിലെത്തും മുൻപ് അധ്യാപകനായിരുന്നു എന്നത് ശ്രദ്ധേയമാണ്.

logo
Metro Vaartha
www.metrovaartha.com