രാഹുൽ ഗാന്ധിയെ പരശുരാമനാക്കി പിറന്നാൾ ആഘോഷം; കോൺഗ്രസിനെതിരേ വിമർശനവുമായി ബിജെപി

കോൺഗ്രസിന്‍റെ ഈ പ്രവർത്തി പരശുരാമനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി ആരോപിക്കുന്നു
bjp against congress on depicting rahul gandhi as parshuram

രാഹുൽ ഗാന്ധിയെ പരശുരാമനാക്കി പിറന്നാൾ ആഘോഷം; കോൺഗ്രസിനെതിരേ വിമർശനവുമായി ബിജെപി

Updated on

വാരണാസി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരശുരാമനാക്കി ചിത്രീകരിച്ച് പിറന്നാൾ ആഘോഷിച്ച് കോൺഗ്രസിനെതിരേ വിമർശനവുമായി ബിജെപി. കോൺഗ്രസിന്‍റെ ഈ പ്രവർത്തി പരശുരാമനെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തോടനുബന്ധിച്ചാണ്, വാരാണസിയിൽ ഗംഗാ തീരത്ത് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ച് പ്രവർത്തകർ പൂജ നടത്തിയത്. ഒരു കൈയിൽ മഴുവും മറുകൈയിൽ ഭരണഘടനയും പിടിച്ചുനിൽക്കുന്ന പരശുരാമന്‍റെ രൂപത്തിലുള്ള രാഹുൽ ഗാന്ധിയുടെ ചിത്രത്തിലായിരുന്നു പൂജ നടത്തിയത്. ചിത്രത്തിൽ പാലഭിഷേകവും പൂഷ്പാർച്ചനയും ലഡ്ഡു നിവേദിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് വാരാണസി യൂണിറ്റിന്‍റെ നേതൃത്വത്തിലായിരുന്നു പൂജ.

logo
Metro Vaartha
www.metrovaartha.com