"ശിവനെയും രാമനെയും ഭിന്നിപ്പിക്കാൻ ശ്രമം", രേവന്ത് റെഡ്ഡിക്കെതിരേ ബിജെപി

തങ്ങൾ ദ്രാവിഡരാണെന്നും അവർ ആര്യന്മാരാണെന്നും പറഞ്ഞ രേവന്ത് റെഡ്ഡി തങ്ങൾ ശിവഭക്തരും അവർ രാമ ഭക്തരുമാണെന്നും പറഞ്ഞു
bjp against telangana cm revanth reddy remark on ram and shiva

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

Updated on: 

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരേ വിമർശനവുമായി ബിജെപി നേതൃത്വം. ഹിന്ദു ദൈവങ്ങളായ ശിവനേയും രാമനേയും താരതമ്യം ചെയ്തുകൊണ്ടുള്ള രേവന്ത് റെഡ്ഡിയുടെ പരാമർശമാണ് വിവാദമായത്. രേവന്ത് റെഡ്ഡി രാഷ്ട്രീയ നേട്ടത്തിനായി സമൂഹത്തെ വിഭജിക്കുകയാണെന്ന് ബിജെപി വിമർശിച്ചു.

ഡൽഹിയിൽ നടന്ന പൊതുപരിപാടിക്കിടെയായിരുന്നു രേവന്ത് റെഡ്ഡിയുടെ പരാമർശം. ബിജെപി പതിവായി ജയ് ശ്രീറാം മുഴക്കുന്നതിനെ ചോദ്യം ചെയ്തായിരുന്നു പരാമർശം. എന്തുകൊണ്ട് മോദി അടക്കമുള്ള ബിജെപി നേതാക്കളും സമാനമായ ഹരഹര മഹാദേവ് മുഴക്കുന്നില്ലെന്ന് രേവന്ത് റെഡ്ഡി ചോദിച്ചു.

തങ്ങൾ ദ്രാവിഡരാണെന്നും അവർ ആര്യന്മാരാണെന്നും പറഞ്ഞ രേവന്ത് റെഡ്ഡി തങ്ങൾ ശിവഭക്തരും അവർ രാമ ഭക്തരുമാണെന്ന് പറഞ്ഞു. ശിവൻ ദരിദ്രരുടെ ദൈവവും രാമൻ സമ്പന്നരുടെ ദൈവമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തെലങ്കാനയിലെ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ബണ്ടി സഞ്ജയ് കുമാർ ആണ് രേവന്ത് റെഡ്ഡിയുടെ പരാമർശത്തെ ചോദ്യംചെയ്ത് രംഗത്തെത്തിയത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന വേമുലവാഡയും ദക്ഷിണ അയോധ്യ എന്നറിയപ്പെടുന്ന ഭദ്രാചലവുമുള്ള തെലങ്കാനയുടെ മുഖ്യമന്ത്രിയായ രേവന്ത് റെഡ്ഡി, ശ്രീരാമനെയും ശിവനെയും വടക്കെന്നും തെക്കെന്നും പറഞ്ഞ് വിഭജിക്കരുതെന്ന് മനസ്സിലാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മുസ്ലീം എന്നാൽ കോൺഗ്രസ് ആണ്, കോൺഗ്രസ് എന്നാൽ മുസ്ലിം ആണ് എന്ന് പറയുന്ന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ഇപ്പോൾ ശ്രീരാമനും ശിവനുമിടയിൽ രാഷ്ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുകയാണ്. പ്രധാനമന്ത്രി മോദി വാരാണസിയെയാണ് പ്രതിനിധീകരിക്കുന്നത്. വാരണാസിയുടെ ആത്മീയ ഹൃദയത്തിൽ കാശി വിശ്വനാഥനായ പരമശിവനാണ്. തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളുടെ വോട്ട് തേടുന്നതിനായി ദൈവനാമത്തിൽ പ്രതിജ്ഞ എടുത്ത രേവന്ത് റെഡ്ഡി ഇപ്പോൾ ജനങ്ങളെ ഭിന്നിപ്പിക്കാൻ ദൈവങ്ങളെ തന്നെ ഉപയോഗിക്കുന്നുവെന്നും കോൺഗ്രസിന്‍റെ ഈ ഭിന്നിപ്പ് നയം ഹിന്ദുക്കൾ തിരിച്ചറിയണമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കുന്നു.

logo
Metro Vaartha
www.metrovaartha.com