രാഹുൽ ഗാന്ധി വീണ്ടും വിദേശത്തേക്കെന്ന് ബിജെപി; കൂടുതൽ സമയവും വിദേശത്തെന്നും ആരോപണം

ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
BJP claims Rahul Gandhi is heading abroad again; alleges that he spends most of his time overseas

രാഹുൽ ഗാന്ധി

file image

Updated on: 

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശ സന്ദർശനത്തിന് ഒരുങ്ങുന്നുവെന്ന ആരോപണവുമായി ബിജെപി. ഈ മാസം 16 മുതൽ 19 വരെ രാഹുൽ യുഎസ് സന്ദർശിക്കാൻ ഉദ്ദേശിക്കുന്നതായാണ് ആരോപണം. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ടുള്ള സമരത്തിനിടെ രാഹുൽ തായ്‌ലൻഡ് സന്ദർശിച്ചത് വിവാദമായി മാറിയിരുന്നു.

അതിനു പിന്നാലെയാണ് വീണ്ടും വിദേശ സന്ദർശനമെന്ന ആരോപണമുയരുന്നത്. ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരിയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മോദിക്ക് വിദേശ ശക്തികളുടെ പിന്തുണയുണ്ടെന്ന രാഹുലിന്‍റെ ആരോപണം വിവാദമായ സാഹചര്യത്തിലാണ് ബിജെപി രാഹുലിനെതിരേയും ആരോപണമുന്നയിച്ചിരിക്കുന്നത്.

രാഹുൽ ഗാന്ധി അരാജക സുഹൃത്തുക്കളെ കാണുന്നതിനു വേണ്ടി 16 മുതൽ 19 വരെ യുഎസിലേക്ക് പോകാൻ ഒരുങ്ങുന്നു. രാഹുലിന് രാജ്യത്ത് നിൽക്കാൻ ആവില്ല. കൂടുതൽ സമയവും വിദേശത്താണ് ചെലവഴിക്കുന്നത്. പിന്നെങ്ങനെയാണ് കോൺഗ്രസ് വോട്ട് പ്രതീക്ഷിക്കുന്നതെന്നും ഭണ്ഡാരി എക്സിൽ കുറിച്ചിട്ടുണ്ട്.