കന്നുകാലി കുത്തി; ബിജെപി കൗൺസിലർക്ക് പരുക്ക്

ആക്രമണത്തിൽ കൗൺസിലർ താഴെ തലയടിച്ച് വീണു.
BJP councilor injured in cattle goring

ശശി ചന്ദ്ന

Updated on

ന്യൂഡൽഹി: തെരുവിൽ അലയുന്ന കന്നുകാലികളുടെ ആക്രമണത്തിൽ പരുക്കേറ്റ് ഡൽഹി കോർപ്പറേഷൻ കൗൺസിലർ ശശി ചന്ദ്ന. രാവിലെ മണ്ഡാവലിയിൽ ക്ഷേത്ര ദർശനം കഴിഞ്ഞു വരുന്നതിനിടെ കന്നുകാലി മുൻപിൽ നിന്ന് പാഞ്ഞു വന്നു കുത്തുകയായിരുന്നു. ആക്രമണത്തിൽ കൗൺസിലർ താഴെ തലയടിച്ച് വീണു.

തലയിലുൾപ്പെടെ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരുവിലെ കന്നുകാലികളുടെ ശല്യവുമായി ബന്ധപ്പെട്ട് കോർപ്പറേഷന് നിരവധി പരാതികളാണ് ലഭിക്കുന്നത്.

എന്നാൽ വിഷയത്തിൽ ഒരു ശാശ്വത പരിഹാരം കാണാൻ ഇനിയും സാധിച്ചിട്ടില്ലെന്നതിൽ വിമർശനമുണ്ട്.

logo
Metro Vaartha
www.metrovaartha.com