4 എംപിമാർ കൂടി കാലാവധി തികച്ചു; രാജ്യസഭയിൽ ബിജെപി അംഗബലം 86 ആയി കുറഞ്ഞു

നിലവിൽ രാജ്യസഭയിലെ എൻഡിഎ അംഗബലം കേവലഭൂരിപക്ഷത്തേക്കാൾ 12 സീറ്റുകൾ കുറവാണ്.
രാജ്യസഭയിൽ ബിജെപി അംഗബലം 86 ആയി കുറഞ്ഞു
രാജ്യസഭയിൽ ബിജെപി അംഗബലം 86 ആയി കുറഞ്ഞു
Updated on

ന്യൂഡൽഹി: നാല് എംപിമാർ കൂടി കാലാവധി തികച്ചതോടെ രാജ്യസഭയിൽ ബിജെപി അംഗങ്ങളുടെ എണ്ണം 86 ആയി കുറഞ്ഞു. എൻഡിഎ അംഗബലം നിലവിൽ 101 ആണ്. രാകേഷ് സിൻഹ, റാം ഷകൽ, സോണൽ മാൻസിങ്, മഹേഷ് ജഠ്മലാനി എന്നിവരുടെ രാജ്യസഭാ കാലാവധിയാണ് ശനിയാഴ്ചയോടെ അവസാനിച്ചത്. നിലവിൽ 226 അംഗങ്ങളാണ് രാജ്യസഭയിൽ ഉള്ളത്. 245 അംഗ രാജ്യസഭയിൽ ഭൂരിപക്ഷത്തിനായി 113 അംഗങ്ങളാണ് വേണ്ടത്. അതു പ്രകാരം നിലവിൽ രാജ്യസഭയിലെ എൻഡിഎ അംഗബലം കേവലഭൂരിപക്ഷത്തേക്കാൾ 12 സീറ്റുകൾ കുറവാണ്.

കോൺഗ്രസിന് 26 അംഗങ്ങളും തൃണമൂൽ കോൺഗ്രസിന് 13 അംഗങ്ങളും സഭയിൽ ഉണ്ട്. ആം ആദ്മി പാർട്ടി, ഡിഎംകെ എന്നിവർക്ക് 10 സീറ്റുകളുമുണ്ട്.

വരുന്ന ബജറ്റ് സെഷനിൽ രണ്ട് സ്വതന്ത്ര അംഗങ്ങളുടെയും 11 അംഗങ്ങളുള്ള വൈഎസ്ആർസിപിയും 4 എംപിമാരുള്ള അണ്ണാ ഡിഎംകെയും എൻഡിഎയെ സഹായിക്കും.

ഒഴിവുള്ള 20 സീറ്റുകളിൽ അസം, രാജസ്ഥാൻ, ബിഹാർ‌, ത്രിപുര, മധ്യപ്രദേശ് എന്നീ 7 സീറ്റുകളിൽ ബിജെപി വിജയിച്ചേക്കും. ഈ വർഷം തന്നെ ഈ സീറ്റുകളിൽ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചേക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com