BJP fails to suggest new CM to Manipur, possibility for president rule
ബിരേൻ സിങ്

മണിപ്പുരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബിജെപി; രാഷ്ട്രപതി ഭരണത്തിന് സാധ്യത

ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബിജെപി പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള സൂചനകൾ ഒന്നും പുറത്തു വിട്ടിട്ടില്ല.
Published on

ഇംഫാൽ: മണിപ്പുരിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനാകാതെ ബിജെപി. ബിരേൻ സിങ് മുഖ്യമന്ത്രി സ്ഥാനം രാജി വച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ബിജെപി പുതിയ മുഖ്യമന്ത്രിയെക്കുറിച്ചുള്ള സൂചനകൾ ഒന്നും പുറത്തു വിട്ടിട്ടില്ല. ആർട്ടിക്കിൾ 356 പ്രകാരം രാഷ്ട്രപതി ഭരണത്തിന് സാധ്യതയുള്ളതായും റിപ്പോർട്ടുകൾ ഉണ്ട്. അങ്ങനെ സംഭവിച്ചാൽ സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തങ്ങളെല്ലാം കേന്ദ്രസർക്കാരിലേക്കും നിയമസഭയുടെ അധികാരങ്ങൾ പാർലമെന്‍റിലേക്കും മാറും.

സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തം നിർവഹിക്കാൻ സാധിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഗവർണർ രാഷ്ട്രപതിക്ക് കത്തു നൽകിയാലേ രാഷ്ട്രപതി ഭരണത്തിന് സാധ്യത ശക്തമാകൂ.

രണ്ട് വർഷമായി നീണ്ടും നിൽക്കുന്ന സാമുദായിക കലാപത്തിന്‍റെ പശ്ചാത്തലത്തിലാണ് മണിപ്പുർ മുഖ്യമന്ത്രി സ്ഥാനം ബിരേൻ സിങ് രാജി വച്ചചത്. ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിൽ ബിജെപി എംഎൽഎമാർ അടക്കം അതൃപ്തി പ്രകടിപ്പിച്ചതോടെയാണ് ബിരേൻ സിങ്ങിന് രാജി വയ്ക്കേണ്ടതായി വന്നത്.

logo
Metro Vaartha
www.metrovaartha.com