പാൽ വിലയും ബസ് ചാർജും കൂട്ടാനൊരുങ്ങി കർണാടക; വിമർശിച്ച് ബിജെപി

നന്ദിനി പാലിന്‍റെ വില ലിറ്ററിന് 10 രൂപ വരെ വർധിപ്പിക്കാനാണ് നീക്കം.
 BJP flays govt decision to hike milk prices, bus fares

പാൽ വിലയും ബസ് ചാർജും കൂട്ടാനൊരുങ്ങി കർണാടക; വിമർശിച്ച് ബിജെപി

MV Graphics

Updated on: 

ബംഗളൂരു: പാൽവിലയും ബസ് ചാർജും കൂട്ടാനുള്ള കർണാടക സർക്കാരിന്‍റെ നീക്കത്തെ വിമർശിച്ച് ബിജെപി. ജനങ്ങൾക്കു മേൽ അമിതമായ ഭാരം അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു. വരുന്ന ലെജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിനു ശേഷം പാൽവിലയും ബസ് ചാർജും കൂട്ടുന്നതിൽ തീരുമാനമായേക്കും. ഒക്റ്റോബർ 23നാണ് തെരഞ്ഞെടുപ്പ്.

നന്ദിനി പാലിന്‍റെ വില ലിറ്ററിന് 10 രൂപ വരെ വർധിപ്പിക്കാനാണ് നീക്കം. പല തരത്തിലുള്ള പദ്ധതികളിലൂടെ സർക്കാർ ജനങ്ങൾക്ക് പണം നൽകും, എന്നിട്ട് ടാക്സും വിലയും കൂട്ടി അതേ പണം തിരിച്ചു വാങ്ങും എന്നാണ് അശോക ആരോപിക്കുന്നത്.

സംസ്ഥാനത്തെ ബസ് ചാർജിൽ 13 ശതമാനം വരെ വർധനവിനാണ് നീക്കം. ഇതു വിദ്യാർഥികൾ അടക്കമുള്ളവരെ ബാധിക്കും. കോൺഗ്രസ് സർക്കാരിന്‍റെ കഴിവ് കേടിന് എന്തിനാണ് നാട്ടുകാർ അനുഭവിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com