

പാർലമെന്‍റ് സമ്മേളനത്തിന് മുന്നോടിയായി നയരൂപീകരണ യോഗം ചേർന്ന് ബിജെപി
ന‍്യൂഡൽഹി: നവംബർ 30ന് ചേരുന്ന പ്രത‍്യേക പാർലമെന്‍റ് സമ്മേളനത്തിൽ മണ്ഡല പുനർനിർണയ ബിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. ഈ സാഹചര‍്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ നയരൂപീകരണ യോഗം ചേർന്നിരിക്കുകയാണ് ബിജെപി. തിങ്കളാഴ്ച സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കുകയാണ് ലക്ഷ‍്യം.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ, ജെ.പി. നഡ്ഡ, ബിജെപി ദേശീയ അധ‍്യക്ഷൻ അടക്കമുള്ള നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ബിജെപി പാർലമെന്‍ററി പാർട്ടി എക്സിക‍്യൂട്ടീവ് കമമിറ്റിയുമായി മികച്ച കൂടിക്കാഴ്ച നടത്തിയെന്നും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്നുവെന്നും മോദി എക്സിൽ കുറിച്ചു. കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വരാനിരിക്കുന്ന സമ്മേളനത്തെ പറ്റി ചർച്ച ചെയ്യുന്നതിനായി കേന്ദ്ര മന്ത്രിമാർ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ജനപ്രതിനിധികൾക്ക് അത്താഴവിരുന്നൊരുക്കിയെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.