

അമർപ്രസാദ് റെഡ്ഡി, കെ. അണ്ണാമലൈ
ചെന്നൈ: തമിഴ്നാട് ബിജെപിയിൽ വീണ്ടും രാജി. സംസ്ഥാന സെക്രട്ടറി അമർ പ്രസാദ് റെഡ്ഡിയാണ് രാജിവച്ചത്. സമൂഹമാധ‍്യമങ്ങളിലൂടെയാണ് അമർ പ്രസാദ് ഇക്കാര‍്യം അറിയിച്ചത്. പാർട്ടി മുൻ അധ‍്യക്ഷൻ കെ. അണ്ണാമലൈയ്ക്കൊപ്പം ചേരുമെന്നും അമർ പ്രസാദ് അറിയിച്ചു.
നേരത്തെ അണ്ണാമലൈയ്ക്കു പിന്നാലെ സംസ്ഥാന സെക്രട്ടറിയായിരുന്ന സുമതി വെങ്കടേഷും രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കൊഴിഞ്ഞുപോക്ക്. അണ്ണാമലൈയുടെ രാജി പാർട്ടിയെ ബാധിക്കില്ലെന്ന് സംസ്ഥാന അധ‍്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചതോടെ 15 ഓളം പേർ പാർട്ടി വിട്ടിരുന്നു. പാർട്ടി വിട്ട അണ്ണാമലൈ വി ദ ലീഡേഴ്സ് എന്ന മൂവ്മെന്‍റ് ആരംഭിച്ചിരുന്നു. ഇതിൽ 17 ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിരുന്നു.