
രന്യ റാവു, ബസൻഗൗഡ പാട്ടീൽ യത്നൽ
ബംഗളൂരു: സ്വർണം കള്ളക്കടത്തു കേസിൽ അറസ്റ്റിലായ നടി രന്യ റാവുവിനെതിരേ അശ്ലീല പരാമർശം നടത്തി ബിജെപി എംഎൽഎ ബസൻഗൗഡ പാട്ടീൽ യത്നൽ. ശരീരത്തിൽ എവിടെയെല്ലാം ദ്വാരങ്ങളുണ്ടോ അവിടെയെല്ലാം നടി സ്വർണം ഒളിപ്പിച്ചുവെന്നാണ് എംഎൽഎ ആരോപിച്ചത്. നടിയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും താൻ ശേഖരിച്ചിട്ടുണ്ടെന്നും അതെല്ലാം അടുത്ത നിയമസഭാ സമ്മേളനത്തിൽ പുറത്തു വിടുമെന്നും എംഎൽഎ പറഞ്ഞു.
അവരുടെ എല്ലാം ബന്ധങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ഞാൻ കണ്ടെത്തിയിട്ടുണ്ട്. സുരക്ഷാ നടപടികളിൽ നിന്ന് ആരാണ് അവരെ സംരക്ഷിച്ചിരുന്നതെന്നും എങ്ങനെയാണ് അവർ സ്വർണം കടത്തിയിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
കുറ്റക്കാർ ശിക്ഷിക്കപ്പെടണം. നടിയുമായി ബന്ധമുള്ള ചില മന്തിമാരുടെ പേരും പുറത്തു വിടും. കേന്ദ്ര സർക്കാർ ജീവനക്കാർ ആണെന്നതിനാൽ ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ലെന്നും ചില കസ്റ്റംസ് ജീവനക്കാരെ ലക്ഷ്യം വച്ചു കൊണ്ട് എംഎൽഎ ആരോപിച്ചു.
എന്നാൽ, ഇതു വെറും രാഷ്ട്രീയ അപവാദം മാത്രമാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പ്രതികരിച്ചു. കേസിൽ ഒരു മന്ത്രിമാരും ഉൾപ്പെട്ടിട്ടില്ല. നിയമപ്രകാരം അന്വേഷണം മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.