"ഷാജഹാനും മുംതാസും യഥാർഥത്തിൽ പ്രണയിച്ചിരുന്നോ..!! അന്വേഷിക്കണം,താജ്‌മഹലും കുത്തബ്മിനാറും പൊളിച്ച് ക്ഷേത്രം പണിയണം"

"ഷാജഹാനും മുംതാസും യഥാർഥത്തിൽ പ്രണയിച്ചിരുന്നോ..!! അന്വേഷിക്കണം,താജ്‌മഹലും കുത്തബ്മിനാറും പൊളിച്ച് ക്ഷേത്രം പണിയണം"

മുംതാസ് മരിച്ചതിനുശേഷം ഷാജ‌ഹാൻ 3 വിവാഹങ്ങൾ‌ കൂടി കഴിച്ചിരുന്നതായും മുംതാസിനോട് കൂടുതല്‍ സ്‌നേഹമുണ്ടായിരുന്നെങ്കില്‍ എന്തിനാണ് ഷാജഹാന്‍ വീണ്ടും മൂന്ന് വിവാഹങ്ങള്‍ ചെയ്തതെന്നും എം എൽഎ ചോദിച്ചു
Published on

ഗുവാഹത്തി: മുഗൾ ചക്രവർത്തി ഷാജഹാനും ഭാര്യ മുംതാസും യഥാർഥത്തിൽ പ്രണയിച്ചിരുന്നോ എന്ന കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അസമിലെ ബിജെപി എംഎൽഎ രൂപ്ജ്യോതി കുര്‍മി. മാത്രമല്ല താജ്‌മഹലും കുത്തബ്മിനാറും പൊളിക്കണമെന്നും അവിടെ ക്ഷേത്രം പണിയണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

'ഷാജഹാന്‍ ഹിന്ദു രാജകുടുംബങ്ങളുടെ സ്വത്ത് ഉപയോഗിച്ചാണ് താജ്മഹല്‍ നിര്‍മിച്ചത്. നാലാം ഭാര്യയ്ക്ക് വേണ്ടിയാണ് താജ്മഹല്‍ നിര്‍മിച്ചത്. ഷാജഹാന്‍ ഏഴ് വിവാഹങ്ങള്‍ ചെയ്തു. മുംതാസ് നാലാം ഭാര്യയാണ്. മുംതാസ് മരിച്ചതിനുശേഷം ഷാജ‌ഹാൻ 3 വിവാഹങ്ങൾ‌ കൂടി കഴിച്ചിരുന്നതായും മുംതാസിനോട് കൂടുതല്‍ സ്‌നേഹമുണ്ടായിരുന്നെങ്കില്‍ എന്തിനാണ് ഷാജഹാന്‍ വീണ്ടും മൂന്ന് വിവാഹങ്ങള്‍ ചെയ്തത്' എന്നും എം എൽഎ ചോദിച്ചു.

കഴിഞ്ഞ ദിവസം എൻസിഇആർടി പുസ്തകങ്ങളിൽ നിന്നും മുഗൾ ഭരണകൂടത്തെക്കുറിച്ചുള്ള ഭാഗങ്ങൾ ഒഴിവാക്കിയത് വലിയ വിവാദമായതിനു പിന്നാലെയാണ് ബിജെപി എഎൽഎയുടെ പുതിയ പ്രതികരണം. ചരിത്ര സ്മാരകങ്ങളായ താജ്‌മഹലും കുത്തബ്മിനാറും പൊളിച്ച് അവിടെ ലോകത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രം പണിയണമെന്നും അതിനായി താൻ തന്‍റെ ഒരു വർഷത്തെ ശമ്പളം നൽകാമെന്നും അദ്ദേഹം പറയുന്നു.

logo
Metro Vaartha
www.metrovaartha.com