"രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം, പാർലമെന്‍റിൽ നിന്ന് പുറത്താക്കണം"; നോട്ടീസ് നൽകി ബിജെപി

ബിജെപി എംപി നിഷികാന്ത് ദുബേയാണ് നോട്ടീസ് ഫയൽ ചെയ്തിരിക്കുന്നത്.
BJP notice against rahul gandhi

രാഹുൽ ഗാന്ധി

Updated on

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പാർലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നോട്ടീസ് നൽകി. ഇന്ത്യ- യുഎസ് വ്യാപാര കരാറിനെയും കേന്ദ്ര ബജറ്റിനെയും രാഹുൽ ഗാന്ധി അതിരൂക്ഷമായി വിമർശിച്ചതിനു തൊട്ടു പിന്നാലെയാണ് ബിജെപിയുടെ നീക്കം. മുൻ സേനാ മേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ഓർമക്കുറിപ്പുകൾ സഭയിൽ അവതരിപ്പിക്കാനുള്ള രാഹുലിന്‍റെ ശ്രമത്തെ ഭരണപക്ഷ എംപിമാർ എതിർത്തിരുന്നു. രാഹുൽ ഗാന്ധി അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബേയാണ് നോട്ടീസ് ഫയൽ ചെയ്തിരിക്കുന്നത്.

രാഹുൽ ഗാന്ധിയെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്ത കാലം വിലക്കണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

സോറോസ് ഫൗണ്ടേഷൻ, ഫോർഡ് ഫൗണ്ടേഷൻ, യുഎസ്എഐഡി എന്നിവയുമായും രാഹുലിന് ബന്ധമുള്ളതായും തായ്ലൻഡ്. കംബോഡിയ, വിയറ്റാനം, യുഎന്നീ രാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യാവിരുദ്ധ ശക്തികളുമായി ബന്ധമുള്ളതിനാലാണെന്നും നോട്ടീസിൽ ആരോപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com