നഡ്ഡ ഒഴിയും; സംഘടന ഉടച്ചു വാർക്കാൻ ബിജെപി

ഇപ്പോഴത്തെ പ്രസിഡന്‍റ് ജെ.പി. നഡ്ഡയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. 2020 ജനുവരിയിലാണു നഡ്ഡ ബിജെപി അധ്യക്ഷനായത്.
BJP
BJP

ന്യൂഡൽഹി: പുതിയ സർക്കാർ അധികാരമേറ്റതോടെ സംഘടനാ തലത്തിൽ അഴിച്ചുപണിക്ക് ബിജെപി. ദേശീയ, സംസ്ഥാന തലങ്ങളിൽ പുതിയ നേതൃത്വത്തെ കണ്ടെത്തുകയാണ് ആദ്യ ദൗത്യം. ഇപ്പോഴത്തെ പ്രസിഡന്‍റ് ജെ.പി. നഡ്ഡയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കും. 2020 ജനുവരിയിലാണു നഡ്ഡ ബിജെപി അധ്യക്ഷനായത്. കഴിഞ്ഞ ജനുവരിയിൽ അദ്ദേഹത്തിന്‍റെ കാലാവധി അവസാനിച്ചിരുന്നെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ആറു മാസം കൂടി നീട്ടുകയായിരുന്നു.

ദേശീയ ജനറൽ സെക്രട്ടറിമാരായ വിനോദ് താവ്ഡെ, സുനിൽ ബൻസാൽ തുടങ്ങിയ പേരുകളാണ് ഇപ്പോൾ മുന്നിലുള്ളത്. മുതിർന്ന നേതാക്കളായ ഓം മാഥുർ, രവിശങ്കർ പ്രസാദ്, അനുരാഗ് ഠാക്കുർ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. അനുരാഗ് ഠാക്കുറും രവിശങ്കർ പ്രസാദും മന്ത്രിസഭയിൽ ഇല്ലാത്തതിനാൽ പ്രധാന സംഘടനാ പദവികളിലേക്കു വന്നേക്കും.

ബിജെപി പശ്ചിമ ബംഗാൾ അധ്യക്ഷൻ സുകാന്ത മജുംദാർ കേന്ദ്ര മന്ത്രിസഭയിലെത്തി. ബിഹാർ പ്രസിഡന്‍റ് സമ്രാട്ട് ചൗധരി നിലനിൽ ഉപമുഖ്യമന്ത്രിയാണ്. ഹരിയാന പ്രസിഡന്‍റ് നായബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കി.

ഈ സാഹചര്യത്തിൽ മൂന്നിടങ്ങളിലും പുതിയ അധ്യക്ഷർ വരും. രാജസ്ഥാനിൽ മുഖ്യമന്ത്രി ഭജൻലാൽ ശർമ ബ്രാഹ്മണ വിഭാഗത്തിൽ നിന്നായതിനാൽ ഇതേ സമുദായത്തിൽ നിന്നുള്ള സംസ്ഥാന അധ്യക്ഷൻ സി.പി. ജോഷിയെ മാറ്റിയേക്കും. തെരഞ്ഞെടുപ്പിൽ പാർട്ടി തിരിച്ചടി നേരിട്ട യുപിയിൽ സംഘടനാ തലത്തിൽ കാര്യമായ അഴിച്ചുപണിയുണ്ടാകും.

Trending

No stories found.

Latest News

No stories found.