മണിപ്പുർ മുഖ്യമന്ത്രിയായി ഖേംചന്ദ് സിങ്; രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു

മുതിർന്ന ബിജെപി നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
BJP's Y Khemchand Singh sworn in as CM of Manipur

വൈ. ഖേംചന്ദ് സിങ്

Updated on

ഇംഫാൽ: മണിപ്പുരിൽ വീണ്ടും അധികാരത്തിലേറി ബിജെപി സർക്കാർ. സംസ്ഥാനത്ത് നിന്ന് രാഷ്ട്രപതി ഭരണം പിൻവലിച്ചതിന് തൊട്ടു പിന്നാലെ ബിജെപി നേതാവ് വൈ. ഖേംചന്ദ് സിങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ അജയ് കുമാർ ഭല്ല സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ വർഷം ഫെബ്രുവരി മുതൽ മണിപ്പുരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. നാഗാ പീപ്പിൾസ് ഫ്രണ്ട് എംഎൽഎ എൽ ദിഖോ, കുകി ബിജെപി എംഎൽഎ നേംച കിഗ്പെൻ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

മുതിർന്ന ബിജെപി നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. സാമുദായിക സംഘർഷം തടയാനാവാതെ വന്നതോടെയാണ് ബിജെപി അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ബിരേൻ സിങ്ങിനോട് രാജി ആവശ്യപ്പെട്ടത്.

ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ആദ്യ സർക്കാർ അധികാരത്തിലേറിയപ്പോൾ ഖേംചന്ദ് സ്പീക്കറായിരുന്നു. രണ്ടാം സർക്കാരിന്‍റെ കാലത്ത് പഞ്ചായത്ത്, വിദ്യാഭ്യാസ വിഭാഗം മന്ത്രിയായും സജീവമായിരുന്നു. 2013ലാണ് ഖേംചന്ദ് ബിജെപിയിൽ ചേർന്നത്.

logo
Metro Vaartha
www.metrovaartha.com