സോനം വാങ്ചുക്കിന് പിന്തുണയുമായി 'ദബാങ് ഗേൾ'

പലരും മൗനം പാലിച്ചെന്നും എനിക്കതിന് കഴിഞ്ഞില്ലെന്നും സൊനാക്ഷി
Sonakshi Sinha

സൊനാക്ഷി സിൻഹ

Updated on

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിൽ നിരാഹാര സമരം നടത്തുന്ന ആക്‌ടിവിസ്റ്റ് സോനം വാങ്ചുക്കിന് പിന്തുണയുമായി ബോളിവുഡ് നടി സൊനാക്ഷി സിൻഹ. തന്‍റെ ഇൻ‌സ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോ സന്ദേശത്തിലൂടെയാണ് സൊനാക്ഷി പിന്തുണ അറിയിച്ചത്.

മറ്റുള്ളവർ ഒന്നും പറയാതിരിക്കാൻ തീരുമാനിച്ച ഈ സാഹചര്യത്തിൽ തനിക്ക് മൗനം പാലിക്കാനാവില്ലെന്ന് സൊനാക്ഷി പറഞ്ഞു. ഇതുപോലൊരു പരസ്യ പ്രസ്താവന ഞാൻ മുൻപ് നടത്തിയിട്ടില്ല, എന്നാൽ ഇനി എനിക്ക് മൗനം പാലിക്കാനാവില്ല. നമുക്കെല്ലാം സോനം വാങ്‌ചുക്കിനെ അറിയാം. രാജ്യത്തിന് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങളും അദ്ദേഹത്തിന്‍റെ നേട്ടങ്ങളും ലഭിച്ച നിരവധി ബഹുമതികളും നമുക്കറിയാമെന്നും സൊനാക്ഷി പറഞ്ഞു.

കഴിഞ്ഞ 18 ദിവസമായി അദ്ദേഹം ഭക്ഷണം ഉപേക്ഷിച്ച് നിരാഹാരസമരത്തിലാണ്. കുട്ടികളുടെ ഭാവിക്കുവേണ്ടിയാണ് അദ്ദേഹത്തിന്‍റെ സമരം. അദ്ദേഹത്തിന് നമ്മളെ വ്യക്തിപരമായി അറിയില്ലായിരിക്കാം; എന്നിട്ടും, ഈ രാജ്യത്തെ കുട്ടികൾക്കായി സ്വന്തം ക്ഷേമം പോലും ത്യജിക്കാൻ അദ്ദേഹം തീരുമാനിച്ചു. എന്നിട്ടും പലരും മൗനം പാലിച്ചു. എനിക്കതിന് കഴിഞ്ഞില്ല. ഇനി എന്ത് സംഭവിച്ചാലും ശരി, എനിക്ക് ഇനി മിണ്ടാതിരിക്കാനാവില്ലെന്നും സൊനാക്ഷി കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രതിഷേധം ഉയർത്തിയതിന് കോക്രോച്ച് ജനതാ പാർട്ടിയെ സൊനാക്ഷി പ്രശംസിക്കുകയും ചെയ്തു.

സൽമാൻ ഖാൻ നായകനായ ദബാങ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് നടിയാണ് മുതിർന്ന നടനും രാഷ്ട്രീയനേതാവുമായ ശത്രുഘ്നൻ സിൻഹയുടെ മകളായ സൊനാക്ഷി സിൻഹ. ചിത്രത്തിലെ ശക്തമായ കഥാപാത്രത്തെയും അവരുടെ അഭിനയത്തെയും തുർന്നാണ് ദബാങ് ഗേൾ എന്ന പേരിൽ സൊനാക്ഷി സിൻഹ അറിയപ്പെടുന്നത്.

logo
Metro Vaartha
www.metrovaartha.com