

അമിതാഭ് ബച്ചൻ
ന‍്യൂഡൽഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ വസതിയായ ജൽസ, മുംബൈ മേയറുടെ ഓഫിസ് എന്നിവിടങ്ങളിലേക്ക് ബോംബ് ഭീഷണി. ഇമെയിൽ മുഖേനയാണ് ഭീഷണി സന്ദേശം എത്തിയത്.
ഖലിസ്ഥാൻ മുദ്രാവാക‍്യങ്ങൾ അടങ്ങുന്നതായിരുന്നു ഭീഷണി സന്ദേശം. ഇതേത്തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.
മുംബൈ മഹാലക്ഷ്മി റേസ് കോഴ്സിലും മെട്രൊ സ്റ്റേഷനുകളിലും ബോംബ് സ്ഫോടനമുണ്ടാകുമെന്നും ഭീഷണി സന്ദേശത്തിൽ പറയുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ നാലാം തവണയാണ് അമിതാഭ് ബച്ചന്‍റെ വസതിക്ക് നേരെ ഭീഷണി സന്ദേശം ലഭിക്കുന്നത്.
മുംബൈ ഭീകരാക്രമണത്തിന് സമാനമായി ഒരു മാസത്തിനുള്ളിൽ സ്ഫോടന പരമ്പരയുണ്ടാകുമെന്നാണ് ഭീഷണി. എന്നാലിത് വ‍്യാജ ബോംബ് ഭീഷണിയാണെന്ന നിഗമനത്തിലാണ് പൊലീസ്.