'ദീപക് ഹൂഡ സ്വവർഗാനുരാഗി'; 'ഇടി'ക്ക് പിന്നാലെ ഭർത്താവിനെതിരേ പുതിയ ആരോപണവുമായി ബോക്സിങ് താരം|Video

വിവാഹമോചനത്തിനായി തന്‍റെ കൈയിലുള്ള തെളിവുകൾ എല്ലാം കോടതിയിൽ ഹാജരാക്കുമെന്നും സ്വീറ്റി പറഞ്ഞു.
Boxer deepak hooda is homosexual, alleges boxer sweety boora

സ്വീറ്റി ബൂറ, ദീപക് ഹൂഡ

Updated on

റോഹ്താക്: ബോക്സിങ് താരം ദീപക് നിവാസ് ഹൂഡ സ്വവർഗാനുരാഗിയാണെന്ന ആരോപണവുമായി ബോക്സിങ് താരവും ഭാര്യയുമായ സ്വീറ്റി ബൂറ. ഇരുവരും പരസ്പരം അകന്നു കഴിയുകയാണ്. ദീപക് നിരവധി പുരുഷന്മാരുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോകൾ തന്‍റെ കൈയിൽ ഉണ്ടെന്നും അദ്ദേഹത്തിന് പുരുഷന്മാരെയാണ് താത്പര്യമെന്നും പുറത്തു പറയാൻ കഴിയാത്ത പലതും അദ്ദേഹം തന്നക്കൊണ്ട് ചെയ്യിച്ചിരുന്നതായും സ്വീറ്റി സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വീഡിയോയിൽ ആരോപിച്ചു.

ഇക്കാര്യങ്ങൾ മാതാപിതാക്കളോട് പറയാൻ പോലും ധൈര്യമുണ്ടായിരുന്നില്ല. അവസ്ഥ മോശമായതിനാലാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നത്. വിവാഹമോചനത്തിനായി തന്‍റെ കൈയിലുള്ള തെളിവുകൾ എല്ലാം കോടതിയിൽ ഹാജരാക്കുമെന്നും സ്വീറ്റി പറഞ്ഞു. വിവാഹം കഴിഞ്ഞിട്ടും ദീപക്കിന്‍റെ കൈയിൽ നിന്ന് പണം വാങ്ങിയിട്ടില്ല. ആദ്യ കാലത്ത് ശൗചാലയം പോലുമില്ലാത്ത വീടായിരുന്നു അദ്ദേഹത്തിന്‍റേത്.

തനിക്ക് കുറേ മെഡലുകൾ ലഭിച്ചു. പക്ഷേ അദ്ദേഹത്തിന് വലിയ വിജയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും സ്വീറ്റി പറഞ്ഞു. വിവാഹമോചനത്തിനായി ഹർജി ഫയൽ ചെയ്തതിൽ പിന്നെ സമവായ ചർച്ചക്കായി ഇരുവരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. സംസാരിക്കുന്നതിനിടെ കുടുംബക്കാരുടെ മുന്നിൽ വച്ച് സ്വീറ്റി ദീപക്കിനെ മർദിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു. സംഭവത്തിൽ സ്വീറ്റിക്കും ബന്ധുക്കൾക്കുമെതിരേ പൊലീസ് കേസെടുത്തു. അതിനു പിന്നാലെയാണ് സ്വീറ്റിയുടെ വെളിപ്പെടുത്തൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com