
ന്യൂഡൽഹി: ഒരു ദിവസം കൊണ്ട് മൂന്നു സംസ്ഥാനങ്ങൾ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി മധ്യപ്രദേശ് , ബിഹാർ, അസം എന്നിവിടങ്ങൾ സന്ദർശിച്ചത്. ഇൻവെസ്റ്റ് മധ്യപ്രദേശ്- ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായാണ് മോദി മധ്യപ്രദേശിലെത്തിയത്. ഉച്ചയോടെ ബിഹാറിലെ ഭഗർപുരിലെത്തി.
കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾക്ക് 23,000 കോടി രൂപയോളം വിതരണം ചെയ്യുന്നതിന് തുടക്കമിട്ടു. അതു കൂടാതെ നിരവധി വികസനപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിച്ചു.
പിന്നീട് വൈകിട്ടോടെ അസം പാസ്റ്റ് പ്രെസന്‍റ് ആൻഡ് ഫ്യൂച്ചർ എന്ന എക്സിബിഷൻ ഉദ്ഘാടനം ചെയ്യാനായി അസമിലെത്തി. രണ്ട് ദിവസമാണ് മോദി അസമിൽ തുടരുക.