മാല ചാർത്തിയതിനു പിന്നാലെ വധു കാമുകനൊപ്പം നാടു വിട്ടു; പരാതി നൽകി അച്ഛൻ

അജയ്പുർ ഗ്രാമത്തിലെ താമസക്കാരായ കുടുംബങ്ങൾ തമ്മിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്.
Bride elopes with lover after Varmala ceremony in UP

മാല ചാർത്തിയതിനു പിന്നാലെ വധു കാമുകനൊപ്പം നാടു വിട്ടു; പരാതി നൽകി അച്ഛൻ

Updated on

ഉന്നാവോ: വിവാഹച്ചടങ്ങുകൾക്കിടെ വധു കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ശനിയാഴ്ചയാണ് സംഭവം. അജയ്പുർ ഗ്രാമത്തിലെ താമസക്കാരായ കുടുംബങ്ങൾ തമ്മിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്‍റെ ഭാഗമായി പരസ്പരം വരണമാല്യമണിയിക്കുന്ന ചടങ്ങിനു പിന്നാലെ വധു സ്വന്തം മുറിയിലേക്ക് വിശ്രമിക്കുന്നതിനായി പോയിരുന്നു.

അൽപ സമത്തിനു ശേഷം ഫെറ ചടങ്ങിനായി അന്വേഷിച്ചപ്പോഴാണ് വധുവിനെ കാണാനില്ലെന്ന് മനസിലായത്. വധു നാട്ടുകാരനായ മറ്റൊരു യുവാവിനൊപ്പം പോയതായി സംശയം ഉയർന്നതോടെ പിതാവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു.

ഫോണെടുത്ത പെൺകുട്ടി താൻ മറ്റൊരാൾക്കൊപ്പം ജീവിക്കാനാണ് താത്പര്യപ്പെടുന്നതെന്ന് വ്യക്തമാക്കി. ഇതോടെ വരണെ കുടുംബം രൂക്ഷമായി പ്രതികരിച്ചു. പെൺകുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com