വിവാഹത്തിന് 9 ദിവസം ബാക്കി, സ്വർണവും പണവുമായി വരനും വധുവിന്‍റെ അമ്മയും നാടു വിട്ടു

വധുവിന്‍റെ അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയത് ബന്ധുക്കളിൽ സംശയമുണ്ടാക്കിയിരുന്നു.
Brides mother eloped with groom with jewel and money

വിവാഹത്തിന് 9 ദിവസം മാത്രം ബാക്കി, സ്വർണവും പണവുമായി വരനും വധുവിന്‍റെ അമ്മയും നാടു വിട്ടു

Representative image

Updated on

അലിഗഡ്: മകളുടെ വിവാഹത്തിന് വെറും 9 ദിവസം ശേഷിക്കേ പ്രതിശ്രുത വരനൊപ്പം വധുവിന്‍റെ അമ്മ നാടു വിട്ടു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം. വിവാഹത്തിനായി വാങ്ങിയ സ്വർണവും കരുതി വച്ചിരുന്ന പണവും എടുത്താണ് ഇരുവരും കടന്നുകളഞ്ഞത്.

മകളുമായി വിവാഹം ഉറപ്പിച്ചതിനു ശേഷമാണ് ഭാവി മരുമകനുമായി അമ്മ അടുത്തത്. ഏപ്രിൽ 16നായിരുന്നു മകളുടെ വിവാഹം തീരുമാനിച്ചിരുന്നത്. വിവാഹം തീരുമാനിച്ചതും അതിനുള്ള ഒരുക്കങ്ങൾ നടത്തിയതും പെൺകുട്ടിയുടെ അമ്മയായിരുന്നു.

വിവാഹ ഒരുക്കങ്ങളുടെ പേരിൽ പ്രതിശ്രുത വരൻ തുടർച്ചയായി ഇവരുടെ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. അതിനിടെ വധുവിന്‍റെ അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയത് ബന്ധുക്കളിൽ സംശയമുണ്ടാക്കിയിരുന്നു.

ഇരു കുടുംബങ്ങളും വിവാഹത്തിനായി എല്ലാവരെയും ക്ഷണിച്ചു കഴിഞ്ഞതിനു ശേഷമാണ് ഷോപ്പിങ്ങിനെന്ന പേരിൽ പെൺകുട്ടിയുടെ അമ്മയും പ്രതിശ്രുത വരനും വീടു വിട്ടത്.

ഇരുവരും തിരിച്ചു വരാൻ വൈകിയതോടെ സംശയം തോന്നിയ വധുവിന്‍റെ അച്ഛൻ വീട്ടിൽ പരിശോധിച്ചപ്പോഴാണ് പണവും സ്വർണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇരു കുടുംബങ്ങളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫോൺ ട്രാക്ക് ചെയ്ത് ഇരുവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com