ബ്രിട്ടിഷ് രാജകുമാരൻ വില്യമും കേറ്റ് മിഡിൽറ്റണും മുംബൈ സന്ദർശിക്കും

മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ ഗള്ളി ക്രിക്കറ്റ്, മെട്രൊ റൈഡ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
British Prince William and Kate Middleton will visit Mumbai

വില്യമും കേറ്റ് മിഡിൽറ്റണും

Updated on: 

മുംബൈ: ബ്രിട്ടിഷ് കിരീടാവകാശി വില്യം ഭാര്യ കേറ്റ് മിഡിൽറ്റൺ എന്നിവർ മുംബൈയിലെത്തും. നവംബർ 16-18 തിയതികളിലായാണ് സന്ദർശനം. എർത്ത്ഷോട്ട് പുരസ്കാര പരിപാടിയിൽ ഇരുവരും പങ്കെടുക്കുമെന്നും ഇന്ത്യയിലെ ആക്റ്റിങ് ബ്രിട്ടിഷ് ബൈ കമ്മിഷണർ ബെൻ മില്ലെർ അറിയിച്ചു. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ ഗള്ളി ക്രിക്കറ്റ്, മെട്രൊ റൈഡ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

18ന് ഇരുവരും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. അഞ്ച് കാറ്റഗറികളിലായി 20 പേരാണ് ഇത്തവണത്തെ എർത്ത്ഷോട്ട് പുരസ്കാരത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. കേറ്റ് ആശുപത്രികൾ സന്ദർശിക്കുമെന്നും വില്യം സിനിമാ താരങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.