ട്രംപിന്‍റെ ഛായയുള്ള പോത്തിനെ പെരുന്നാളിന് അറുക്കും; ഭാരം കുറഞ്ഞുവെന്ന് ഉടമ

അപൂർവമായ ജനിതക രോഗം മൂലം മെലാനിൽ കുറഞ്ഞതു മൂലമാണ് പോത്തിന് വെളുത്ത നിറം ലഭിച്ചിരിക്കുന്നത്.
Buffalo with Trump's look to be slaughtered for Eid;

ട്രംപിന്‍റെ ഛായയുള്ള പോത്തിനെ പെരുന്നാളിന് അറുക്കും; ഭാരം കുറഞ്ഞുവെന്ന് ഉടമ

Updated on

നാരായൺഗഞ്ച്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഹെയർസ്റ്റൈലുമായി സാമ്യമുള്ളതിനാൽ സോഷ്യൽമീഡിയയിൽ വൈറലായ പോത്തിനെ അറുക്കുമെന്ന് ഉടമസ്ഥൻ. ബംഗ്ലാദേശിലെ നാരായൺഗഞ്ചിലുള്ള കന്നുകാലി വളർത്തു കേന്ദ്രത്തിലെ വെളുത്ത പോത്തിനാണ് ട്രംപിന്‍റെ ഹെയർസ്റ്റൈലുമായി സാമ്യമുണ്ടെന്ന് സോഷ്യൽമീഡിയ കണ്ടെത്തിയത്. അപൂർവമായ ജനിതക രോഗം മൂലം മെലാനിൽ കുറഞ്ഞതു മൂലമാണ് പോത്തിന് വെളുത്ത നിറം ലഭിച്ചിരിക്കുന്നത്. നാലു വയസാണ് പോത്തിന്‍റെ പ്രായം. 700 കിലോഗ്രാമാണ് ഭാരം.

ഈ ബലി പെരുന്നാളിന് പോത്തിന് ബലി നൽകുമെന്നാണ് ഉടമയായ സിയാവുദ്ദീൻ മൃദ പറയുന്നത്. പത്ത് മാസം മുൻപ് ചന്തയിൽ നിന്നാണ് വെള്ള പോത്തിനെ വാങ്ങിയത്. തലയിലെ രോമങ്ങൽ ചീകി വയ്ക്കുമ്പോൾ ട്രംപിന്‍റെ ഛായയുണ്ടെന്ന് കണ്ടെത്തിയതോടെ സിയാവുദ്ദീന്‍റെ സഹോദരനാണ് പോത്തിന് ഡോണൾഡ് ട്രംപ് എന്നു പേരു നൽകിയത്. സോഷ്യൽ മീഡിയയിൽ ഹിറ്റായതോടെ പോത്തിനെ കാണാൻ നിരവധി പേരാണ് ഫാമിൽ എത്തുന്നത്.

സന്ദർശകരുടെ തിരക്ക് കാരണം പോത്തിന് മാനസിക സമ്മർദമുണ്ടായെന്നും ഭാരം കുറഞ്ഞെന്നും കണ്ടെത്തിയിരുന്നു. തുടർന്ന് ഫാമിലേക്കുള്ള സന്ദർശകരുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു. അതിനു പിന്നാലെയാണ് പോത്തിനെ ബലി നൽകുമെന്ന് ഉടമ പ്രഖ്യാപിച്ചിരിക്കുന്നത്. ബെഞ്ചമിൻ നെതന്യാഹു എന്നു പേരിട്ടിരിക്കുന്ന മറ്റൊരു വെളുത്ത പോത്തും ഇവിടെയുണ്ട്.

logo
Metro Vaartha
www.metrovaartha.com