ഡൽഹിയിൽ 5 നില വാണിജ്യ കെട്ടിടം തകർന്നു വീണു; 2 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

രക്ഷാപ്രവർത്തനം തുടരുകയാണ്
building collapse 2 dead in delhi

ഡൽഹിയിൽ 5 നില വാണിജ്യ കെട്ടിടം തകർന്നു വീണു; 2 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

Updated on

ന്യൂഡൽഹി: സൗത്ത് ഡൽഹിയിൽ സാകേത് മെട്രൊ സ്റ്റേഷന് സമീപം 5 നില വാണിജ്യ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ 2 മരണം. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി പേർ കെട്ടിടാവശിഷ്ടത്തിനുള്ളിൽ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ എട്ടുപേരെ രക്ഷപ്പെടുത്തി. അപകടത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

സാകേത് മെട്രൊ സ്റ്റേഷന് സമീപം സൈദുലജാബിലെ വെസ്റ്റേൺ മാർഗിൽ ശനിയാഴ്ച രാത്രിയോടെയാണ് അഞ്ചുനില കെട്ടിടം പൂർണമായും നിലംപതിച്ചത്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട്, കഫേകൾ, ഓഫീസുകൾ എന്നിവ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് തക‍ർന്നുവീണത്.

logo
Metro Vaartha
www.metrovaartha.com