അമേഠി, റായ്ബറേലി തീരുമാനം ഉചിതമായ സമയത്ത്: കോൺഗ്രസ്

ദേശീയ തെരഞ്ഞെടുപ്പു സമിതി ഇക്കാര്യം പരിശോധിച്ചുവരികയാണ്.
congress
congress
Updated on

ലക്നൗ: അമേഠിയിലും റായ്ബറേലിയിലും ഉചിതമായ സമയത്ത് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നു കോൺഗ്രസ്. രാഷ്‌ട്രീയത്തിൽ ചില തന്ത്രങ്ങളുണ്ട്. അതിന്‍റെ ഭാഗമായി ശരിയായ സമയത്തു മാത്രമേ സ്ഥാനാർഥികളെ പ്രഖ്യാപിക്കൂ. അമേഠിയിലും റായ്ബറേലിയിലും മാത്രമല്ല, യുപിയിലെ മറ്റു മണ്ഡലങ്ങളിലും സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്. ദേശീയ തെരഞ്ഞെടുപ്പു സമിതി ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് യുപിയുടെ ചുമതലയുള്ള കോൺഗ്രസ് ഹൈക്കമാൻഡ് പ്രതിനിധി അവിനാശ് പാണ്ഡെ പറഞ്ഞു.

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും പ്രതിനിധാനം ചെയ്തിരുന്ന മണ്ഡലങ്ങളിൽ ഇത്തവണ ഇതുവരെയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തത് ഏറെ ചർച്ചയാകുമ്പോഴാണ് പാണ്ഡെയുടെ വിശദീകരണം.

അമേഠിയിൽ രാഹുലും റായ്ബറേലിയിൽ പ്രിയങ്ക ഗാന്ധി വാദ്‌രയും മത്സരിക്കണമെന്നു യുപിസിസി അധ്യക്ഷൻ അജയ് റായ് ആവശ്യപ്പെട്ടിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com