നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു; 9 പേർക്ക് ദാരുണാന്ത്യം

നാസിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ദിൻഡോരിയിലായിരുന്നു അപകടം
Car falls into well; 9 people die tragically

കാർ കിണറ്റിലേക്ക് മറിഞ്ഞു; 9 പേർക്ക് ദാരുണാന്ത്യം

Updated on

നാസിക്ക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കാർ കിണറ്റിലേക്ക് മറിഞ്ഞ് 6 കുട്ടികൾ അടക്കം ഒരു കുടുംബത്തിലെ 9 പേർ മരിച്ചു. സുനിൽ ദത്താത്രേയ ദർഗോഡെ, ഭാര്യ രേഷ്മ, മകൾ രാഖി, സഹോദരപുത്രിമാരായ മാധുരി, ശ്രാവണി, ആശ അനിൽ ദർഗോഡെ, മകൻ ശ്രേയസ്, മകൾ സൃഷ്ടി, സഹോദര പുത്രി സമൃദ്ധി എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം.

നാസിക്കിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ദിൻഡോരിയിലായിരുന്നു അപകടം. ഇൻഡോറിൽ നിന്നുള്ള ഈ കുടുംബം ശിവാജി നഗറിലെ ഹാളിൽ നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു. നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ കിണറ്റിലേക്ക് വീഴുകയായിരുന്നു.

കിണർ നിറയെ വെള്ളം നിറഞ്ഞ അവസ്ഥയിലായിരുന്നതിനാൽ രക്ഷാദൗത്യം ദുഷ്കരമാക്കി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വാഹനം പുറത്തെടുത്തത്. കാറിൽ നിന്ന് 9 മൃതദേഹങ്ങൾ കണ്ടെടുത്തു. വാഹനത്തിൽ നിന്ന് തെറിച്ചുപോയി വെള്ളത്തിൽ വീണ മറ്റൊരു പെൺകുട്ടിക്കായി പ്രത്യേക തിരച്ചിൽ ആരംഭിച്ചു.

logo
Metro Vaartha
www.metrovaartha.com