കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്‍റെ ജന്മശതാബ്ദി ആഘോഷങ്ങൾ ജൂൺ 11 മുതൽ

അബുവിന്‍റെ കാർട്ടൂണുകളുടെ പ്രദർശനം, സെമിനാറുകൾ ഡോക്യുമെന്‍ററി പ്രദർശനം അനുസ്മരണ പുസ്തക പ്രകാശനം എന്നിവയെല്ലാം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.
കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്‍റെ ജന്മശതാബ്ദി ആഘോഷങ്ങൾ ജൂൺ 11 മുതൽ
കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്‍റെ ജന്മശതാബ്ദി ആഘോഷങ്ങൾ ജൂൺ 11 മുതൽ
Updated on

വിഖ്യാത കാർട്ടൂണിസ്റ്റ് അബു എബ്രഹാമിന്‍റെ ജന്മശതാബ്ദിയുടെ ഭാഗമായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കാനൊരുങ്ങി സെന്‍റർ ഫോർ ആർട്ട് ആൻഡ് കൾച്ചറൽ സ്റ്റഡീസ്. ജൂൺ 11 നാണ് അബുഎബ്രഹാമിന്‍റെ ജന്മശതാബ്ദി. ഇന്ത്യയിലും വിദേശത്തുമായി പത്ര പ്രവർത്തനം നടത്തിയ അബു ജീവിത സായാഹ്നം ചെലവഴിച്ചത് തിരുവനന്തപുരത്തായിരുന്നു. അബുവിന്‍റെ കാർട്ടൂണുകളുടെ പ്രദർശനം, സെമിനാറുകൾ ഡോക്യുമെന്‍ററി പ്രദർശനം അനുസ്മരണ പുസ്തക പ്രകാശനം എന്നിവയെല്ലാം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കും.

ജൂൺ 11 ന് വൈകിട്ട് 5 മണിക്ക് വൈള്ളയമ്പലം വിസ്മയാസ് മാക്സ് കാമ്പസിൽ വച്ച് എംപി ബിനോയ് വിശ്വം ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്യും.

പ്രദീപ് പനങ്ങാടിന്‍റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വാസ്തു ശില്പി ജി.ശങ്കർ, മാധ്യമപ്രവർത്തകരായ ബൈജു ചന്ദ്രൻ, സുജിത് നായർ, മാങ്ങാട് രത്നാകരൻ എന്നിവർ പ്രഭാഷണം നടത്തും. അബു ഏബ്രഹാമിനെ കുറിച്ചുള്ള ലഘുചിത്രവും പ്രദർശിപ്പിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com