പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് അനവധി പോസ്റ്റുകൾ; മെറ്റ ഇന്ത്യ മേധാവിക്കെതിരേ കേസ്

ഹൈദരാബാദ് സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Case registered against Meta India chief over multiple posts insulting the Prime Minister

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് അനവധി പോസ്റ്റുകൾ; മെറ്റ ഇന്ത്യ മേധാവിക്കെതിരേ കേസ്

Updated on

ഹൈദരാബാദ്: കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിദ്യാർഥി പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രിക്കെതിരേ അനവധി അധിക്ഷേപ ഉള്ളടക്കങ്ങൾ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി മെറ്റ ഇന്ത്യ മേധാവിക്കെതിരേ കേസ്. ഹൈദരാബാദ് സൈബർ ക്രൈം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അധിക്ഷേപ ഉള്ളടക്കങ്ങൾ പോസ്റ്റ് ചെയ്ത നിരവധി പേർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിലൂടെ പ്രധാനമന്ത്രിയുടെ മോർഫ് ചെയ്ത് വികൃതമാക്കിയ ചിത്രം ഉൾപ്പെടെ പ്രചരിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് ബിജെപി അനുഭാവികൾ നൽകിയ പരാതിയിലാണ് നടപടി.

അധിക്ഷേപവും അശ്ലീലവും നിറഞ്ഞ ഉള്ളടക്കങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ടും കേസുകളെ കുറിച്ച് വിശദമാക്കിക്കൊണ്ടും മെറ്റയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിച്ചു വരുകയാണ്.

logo
Metro Vaartha
www.metrovaartha.com