അനിൽ അംബാനിയുടെ മകൻ ജയ്ക്കെതിരേയും സിബിഐ കേസ്

ബിസിനസ് ആവശ്യങ്ങൾക്കായി കമ്പനിയുടെ മുംബൈയിലെ എസ് സി എഫ് ശാഖ 450 കോടി രൂപ വായ്പ എടുത്തിരുന്നു.
CBI case against jai anmol ambani  over cheating

ജയ് അന്മോൾ അനിൽ അംബാനി

Updated on

ന്യൂഡൽഹി: അനിൽ അംബാനിയുടെ മകൻ ജയ് അന്മോൾ അനിൽ അംബാനിക്കെതിരേ വഞ്ചനാ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്ത് സിബിഐ. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡിനൊപ്പം കമ്പനിയുടെ ഡയറക്റ്റർമാരായ ജയ് അൻമോൾ അനിൽ അംബാനി, രവീന്ദ്ര ശരദ് സുധാകർ എന്നിവർക്കെതിരേ യൂണിയൻ ബാങ്ക് നൽകിയ പരാതിയിലാണ് നടപടി.

ബിസിനസ് ആവശ്യങ്ങൾക്കായി കമ്പനിയുടെ മുംബൈയിലെ എസ് സി എഫ് ശാഖ 450 കോടി രൂപ വായ്പ എടുത്തിരുന്നു. പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതോടെയാണ് പരാതി നൽകിയത്. വിഷയത്തിൽ കമ്പനി ഇതു വരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com