പത്താം ക്ലാസിൽ ത്രിഭാഷ നിർബന്ധം, പക്ഷേ മൂന്നാം ഭാഷയ്ക്ക് സ്കൂൾ പരീക്ഷ മാത്രം; മാർഗനിർദേശവുമായി സിബിഎസ്ഇ

ത്രിഭാഷയിൽ കുറഞ്ഞത് 2 ഭാഷ ഇന്ത്യൻ ഭാഷയായിരിക്കണം
cbse-guidelines-three-language-policy-class-10

പത്താം ക്ലാസിൽ ത്രിഭാഷ നിർബന്ധം, പക്ഷേ മൂന്നാം ഭാഷയ്ക്ക് സ്കൂൾ പരീക്ഷ മാത്രം; മാർഗനിർദേശവുമായി സിബിഎസ്ഇ

Updated on

ന്യൂഡൽഹി: പത്താം ക്ലാസ് ത്രിഭാഷാ നയത്തിൽ മാർഗനിർദേശവുമായി സിബിഎസ്ഇ. ഈവർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ ഉണ്ടാകില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. എന്നാൽ പത്താംക്ലാസ് സർ‌ട്ടിഫിക്കറ്റ് ലഭിക്കാൻ സ്കൂൾ തലത്തിൽ നടക്കുന്ന ഇന്‍റേണൽ അസസ്മെന്‍റിൽ വിദ്യാർഥികൾ നിർബന്ധമായും വിജയിക്കണം.

ഈ അധ്യായന വർഷത്തിൽ 9-ാം ക്ലാസിൽ വിദ്യാർഥികൾ മൂന്ന് ഭാഷയും പഠിക്കണം. ശേഷം പരീക്ഷയിൽ പാസായില്ലെങ്കിലും പത്താം ക്ലാസിലേക്ക് പ്രവേശിപ്പിക്കും. എന്നാൽ പത്താം ക്ലാസിൽ ഇത് നിർബന്ധമായും പാസായിരക്കണം. ഇതിൽ കുറഞ്ഞത് 2 എണ്ണം ഇന്ത്യൻ ഭാഷയായിരിക്കണം.

വിദേശ ഭാഷകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷും ഫ്രഞ്ചും അല്ലെങ്കിൽ ജംഗ്ലീഷും ജർമ്മനിയും പഠിക്കുന്ന വിദ്യാർഥികൾക്ക് ഒറ്റത്തവണ പ്രത്യേക ഇളവ് അനുവദിച്ചിട്ടുണ്ട്. അവർക്ക് ഈ ഭാഷകൾ തുടർന്നും പഠിക്കാമെങ്കിലും മൂന്നാമത്തെ ഭാഷ ഇന്ത്യൻ ഭാഷ തന്നെ തെരഞ്ഞെടുക്കണം. 2026-27 അധ്യയന വർഷത്തിൽ പത്താം ക്ലാസിലുള്ള വിദ്യാർത്ഥികൾക്ക് നിലവിലെ ഇരുഭാഷാ പദ്ധതി തന്നെയായിരിക്കും. ഇവരുടെ പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകില്ല.

logo
Metro Vaartha
www.metrovaartha.com