ചെന്നൈയിൽ പബ്ബിന്‍റെ മേൽക്കൂര തകർന്നു വീണു; 3 പേർ മരിച്ചു

അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
അപകടം നടന്ന പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നു
അപകടം നടന്ന പ്രദേശത്ത് രക്ഷാപ്രവർത്തനം നടക്കുന്നു

ചെന്നൈ: തമിഴ്നാട് ആൽവാർപേട്ടിൽ പബ്ബിന്‍റെ മേൽക്കൂര തകർന്നു വീണ് മൂന്നു പേർ മരിച്ചു. സേഖ്മെറ്റ് പബ്ബിലെ ജീവനക്കാരാണ് മരിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. ഡിണ്ടിഗൽ സ്വദേശിയായ സൈക്ലോൺ രാജ്, മണിപ്പൂരിൽ നിന്നുള്ള മാക്സ്, ലോലി എന്നിവരാണ് മരണപ്പെട്ടത്.

വിദഗ്ധ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ബോട്ട് ക്ലബ് മെട്രൊ സ്റ്റേഷന്‍റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിന്‍റെ തൊട്ടടുത്തായാണ് അപകടം നടന്നിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com