അടുത്ത സെൻസസ് 2027ൽ; ജാതി, ഉപജാതി വിവരങ്ങളും ശേഖരിക്കും

2011ലാണ് രാജ്യത്ത് അവസാനമായി സെൻസസ് നടത്തിയത്.
census on 2027 march

അടുത്ത സെൻസസ് 2027ൽ; ജാതി, ഉപജാതി വിവരങ്ങളും ശേഖരിക്കും

Updated on

ന്യൂഡൽഹി: രാജ്യത്തെ ജനസംഖ്യയെക്കുറിച്ചുള്ള സമഗ്ര വിവര ശേഖരണത്തിന്‍റെ ഭാഗമായുള്ള സെൻസസിന് 2027 മാർച്ചിൽ തുടക്കമാകും. സാമൂഹ്യ, സാമ്പത്തിക സ്ഥിതികളെക്കുറിച്ചുള്ള വിശദാംശങ്ങളും ജാതി സംബന്ധിച്ച വിവരങ്ങളും ശേഖരിക്കും. ലഡാക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ 2026 ഒക്റ്റോബറിൽ തന്നെ സെൻസസ് നടപടികൾ ആരംഭിക്കും.

രണ്ട് ഘട്ടങ്ങിലായി നടത്തുന്ന സെൻസസിനായി ജാതി, ഉപജാതി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ഉൾപ്പെടുത്തും. 2011ലാണ് രാജ്യത്ത് അവസാനമായി സെൻസസ് നടത്തിയത്.

സാധാരണയായി പത്തു വർഷം കൂടുമ്പോഴാണ് സെൻസസ് നടത്താറുള്ളത്. എന്നാൽ 2021ൽ കൊവിഡ് മഹാമാരി മൂലമുള്ള നിയന്ത്രണങ്ങൾ ശക്തമായിരുന്നതിനാൽ സെൻസസ് നീട്ടി വയ്ക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com