നീറ്റ് പുനപ്പരീക്ഷ; ഇന്ത്യയിൽ ടെലിഗ്രാം നിരോധിച്ചു

പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തു
Center restricts Telegram ahead of NEET re-exam

നീറ്റ് പുനപരീക്ഷ മുന്നിൽ കണ്ട് ടെലഗ്രാമിന് നിയന്ത്രണവുമായി കേന്ദ്രം

Updated on

ന‍്യൂഡൽഹി: നീറ്റ് പരീക്ഷ അവസാനിക്കുന്നതു വരെ ഇന്ത‍്യയിൽ ടെലിഗ്രാം നിരോധിച്ചു. ഇനി മുതൽ പുതിയതായി ഡൗൺലോഡ് ചെയ്യാൻ സാധിക്കില്ല. പ്ലേ സ്റ്റോറിൽ നിന്ന് ആപ്പ് നീക്കം ചെയ്തു.

ടെലഗ്രാം മുഖേന വ‍്യാജ ചോദ‍്യപേപ്പറുകൾ പ്രചരിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് ജൂൺ 22 വരെയാണ് ആപ്പ് നിരോധിച്ചിരിക്കുന്നത്. ജൂൺ 30 വരെ മെസേജ് എഡിറ്റിങ് സംവിധാനം നിർത്തിവയ്ക്കാനും കേന്ദ്ര സർക്കാർ ഉത്തരവിട്ടു.

ജൂൺ 21നാണ് നീറ്റ് പുനപരീക്ഷ ആരംഭിക്കുന്നത്.നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നിർദേശ പ്രകാരം മിനിസ്ട്രി ഓഫ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയുടെതാണ് നടപടി.

logo
Metro Vaartha
www.metrovaartha.com