സംസ്ഥാനത്തിന് 18,253 കോടി രൂപ കടമടുക്കാൻ കേന്ദ്രാനുമതി

ബാക്കിയുള്ള 16,253 കോടി രൂപ നൽകുന്നതിൽ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ സമീപിക്കും.
Indian Rupee
Indian RupeeRepresentative image
Updated on

തിരുവനന്തപുരം: ഈ വർഷം 18,253 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാനത്തിന് അനുമതി നൽകി കേന്ദ്ര സർക്കാർ. 3000 കോടി രൂപ കടമെടുത്തത് പുറമേയാണിത്. 37,512 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാൻ അനുമതിയുള്ളതെന്ന് കേന്ദ്രം മുൻപ് വ്യക്തമാക്കിയിരുന്നു. നിലവിൽ 21,253 കോടി രൂപയാണ് കേരളത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നത്.

ബാക്കിയുള്ള 16,253 കോടി രൂപ നൽകുന്നതിൽ വ്യക്തത ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രത്തെ സമീപിക്കും. കടമെടുപ്പിന് അനുമതി തേടി സംസ്ഥാനം രണ്ടു പ്രാവശ്യം കേന്ദ്രത്തിന് കത്തയച്ചിരുന്നു.

ഇതിനു പിന്നാലെയാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com