കാബിനറ്റ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും കാലാവധി നീട്ടി നൽകി കേന്ദ്രം

ഇതുസംബന്ധിച്ച് പേഴ്സണൽ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി
Centre extends tenure of Cabinet Secretary T.V. Somanathan and Home Secretary Govind Mohan.

കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥനും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും കാലാവധി നീട്ടി നൽകി കേന്ദ്രം

Updated on

ന്യൂഡൽഹി: കേന്ദ്ര കാബിനറ്റ് സെക്രട്ടറി ടി.വി. സോമനാഥന്‍റെയും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍റെയും സർവീസ് കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്ര സർക്കാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള നിയമന സമിതി ഒരു വർഷത്തേക്ക് കൂടി സർവീസ് നീട്ടാൻ അംഗീകാരം നൽകിയതായി പേഴ്‌സണൽ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു.

തമിഴ്നാട് കേഡറിലെ 1987 ബാച്ച് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഉദ്യോഗസ്ഥനായ ടി.വി. സോമനാഥൻ 2024 ഓഗസ്റ്റിലാണ് രണ്ട് വർഷത്തേക്ക് കാബിനറ്റ് സെക്രട്ടറിയായി നിയമിതനായത്.

സിക്കിം കേഡറിലെ 1989 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗോവിന്ദ് മോഹൻ. 2024 ഓഗസ്റ്റിലാണ് അദ്ദേഹം കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി നിയമിതനായത്. പ്രതിരോധ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്റ്റർ, റിസർച്ച് ആൻഡ് അനാലിസിസ് വിങ് സെക്രട്ടറി തുടങ്ങിയ ചില ഉന്നത ഉദ്യോഗസ്ഥർക്ക് 60 വയസ് പിന്നിട്ട ശേഷവും സേവനകാലാവധി നീട്ടാൻ നിലവിലെ ചട്ടങ്ങളിൽ വ്യവസ്ഥയുണ്ട്.

logo
Metro Vaartha
www.metrovaartha.com