

തുഷാര്‍ മേത്ത
ന്യൂഡല്‍ഹി: മുതിര്‍ന്ന അഭിഭാഷകന്‍ തുഷാര്‍ മേത്തയെ സോളിസിറ്റര്‍ ജനറലായി വീണ്ടും നിയമിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. മൂന്ന് വര്‍ഷത്തേക്ക് കൂടിയാണ് കാലാവധി നീട്ടിയത്. കാബിനറ്റ് അപ്പോയിന്‍റ്മെന്‍റ് കമ്മിറ്റിയുടേതാണ് തീരുമാനം.
ഈ മാസം കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ നീക്കം. ഇതുവരെ 8 വർഷക്കാലമാണ് സോളിസിറ്റർ ജനറലായി തുഷാർ മേത്ത തുടരുന്നത്. 2018 ലായിരുന്നു നിയമനം. പുതിയ കാലാവധി അവസാനിക്കുമ്പോള്‍ തുഷാര്‍ മേത്ത സോളിസിറ്റര്‍ ജനറല്‍ പദവിയില്‍ പതിനൊന്ന് വര്‍ഷം പൂര്‍ത്തിയാക്കും. ഇതോടെ ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച സോളിസിറ്റര്‍ ജനറലായി തുഷാർ മേത്ത മാറും.