പശ്ചിമേഷ‍്യൻ സംഘർഷം; വിവിധ രാജ‍്യങ്ങളിൽ കൊല്ലപ്പെട്ട ഇന്ത‍്യൻ പൗരന്മാരുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു

75 ഇന്ത‍്യൻ പൗരന്മാർക്ക് പരുക്കേറ്റതായി വിദേശകാര‍്യമന്ത്രി കീർത്തി വർദ്ധൻ സിങ് രാജ‍്യസഭയിൽ പറഞ്ഞു
Centre releases figures of Indian citizens killed in various countries in middle east conflict

പശ്ചിമേഷ‍്യൻ സംഘർഷം; വിവിധ രാജ‍്യങ്ങളിൽ കൊല്ലപ്പെട്ട ഇന്ത‍്യൻ പൗരന്മാരുടെ കണക്ക് കേന്ദ്രം പുറത്തുവിട്ടു

representative image- Ai

Updated on

ന‍്യൂഡൽഹി: പശ്ചിമേഷ‍്യൻ സംഘർഷത്തെത്തുടർന്ന് ജീവൻ നഷ്ടമായവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ. 10 നാവികർ അടക്കം 16 ഇന്ത‍്യക്കാരാണ് കൊല്ലപ്പെട്ടതെന്ന് കേന്ദ്രം പാർലമെന്‍റിൽ അറിയിച്ചു. 75 ഇന്ത‍്യൻ പൗരന്മാർക്ക് പരുക്കേറ്റതായി വിദേശകാര‍്യമന്ത്രി കീർത്തി വർദ്ധൻ സിങ് രാജ‍്യസഭയിൽ പറഞ്ഞു.

ഒമാനിൽ‌ 8 പേരും യുഎഇയിൽ നാലു പേരും കുവൈറ്റിൽ രണ്ടു പേരും ഇറാനിലും സൗദ‍്യ അറേബ‍്യയിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇന്ത‍്യൻ എംബസി മുഖേന സ്വകരീച്ചുവരുകയാണെന്ന് സർക്കാർ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com