'കാടു ചാടി' രക്ഷപ്പെട്ട ചീറ്റ രാജസ്ഥാനിൽ‌ പിടിയിലായി

മധ്യപ്രദേശിലെ ശ്യോപുർ, സബൽഗഡ് നഗരങ്ങളുണ്ട്. ചമ്പൽ നദീതീരത്തെ ഈ രണ്ടു നഗരങ്ങളും ഒട്ടേറെ ഗ്രാമങ്ങളും കടന്നാണ് ചീറ്റ കരൗലിയിലെത്തിയത്
ചീറ്റ (ഫയൽ ചിത്രം)
ചീറ്റ (ഫയൽ ചിത്രം)
Updated on

ജയ്പുർ: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ തുറന്നുവിട്ട ചീറ്റയെ രാജസ്ഥാനിൽ കണ്ടെത്തി. കരൗലിയിലെ സിമാറ ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം ആൺ ചീറ്റയെ കണ്ടെത്തിയത്. തുടർന്നു രാജസ്ഥാൻ, മധ്യപ്രദേശ് വനംവകുപ്പുകളുടെ സംയുക്ത സംഘമെത്തി ചീറ്റയെ പിടികൂടി തിരികെ കുനോയിലേക്കു കൊണ്ടുപോയെന്ന് കരൗലി വൈൽഡ് ലൈഫ് ഡെപ്യൂട്ടി കൺസർവേറ്റർ പീയൂഷ് ശർമ പറഞ്ഞു. കുനോ വന്യജീവി ദേശീയോദ്യാനത്തിൽ നിന്ന് 50 കിലോമീറ്റർ അകലെയാണ് സിമാറ ഗ്രാമം.

ഇതിനിടെ മധ്യപ്രദേശിലെ ശ്യോപുർ, സബൽഗഡ് നഗരങ്ങളുണ്ട്. ചമ്പൽ നദീതീരത്തെ ഈ രണ്ടു നഗരങ്ങളും ഒട്ടേറെ ഗ്രാമങ്ങളും കടന്നാണ് ചീറ്റ കരൗലിയിലെത്തിയതെന്ന് അധികൃതർ.

കുനോയിൽ തുറന്നുവിട്ട ചീറ്റകൾ കാട് വിട്ടുപോകുന്നത് ഇതാദ്യമല്ല. നാലു മാസം മുൻപ് കുനോയിൽ നിന്നു കാണാതായ ചീറ്റയെ മധ്യപ്രദേശ്- രാജസ്ഥാൻ അതിർത്തിയിലുള്ള ബരനിൽ കണ്ടെത്തിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com